പങ്കാളിത്ത പെൻഷൻ പിൻവലിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കണമെന്ന് കൊയിലാണ്ടി മേഖലാ ജോയിന്റ് കൗണ്‍സില്‍ സമ്മേളനം 


കൊയിലാണ്ടി: പങ്കാളിത്ത പെൻഷൻ പിൻവലിച്ച് മുഴുവൻ ജീവനക്കാർക്കും സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കണമെന്ന് കൊയിലാണ്ടി മേഖലാ ജോയിന്റ് കൗണ്‍സില്‍ സമ്മേളനം സർക്കാറിനോട് ആവശ്യപ്പെട്ടു. കൊയിലാണ്ടി മുൻസിപ്പൽ ടൗൺ ഹാളിൽ നടന്ന സമ്മേളനം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം നാരായണൻ കുഞ്ഞിക്കണ്ണോത്ത് ഉദ്ഘാടനം ചെയ്തു.  മേഖലാ പ്രസിഡന്റ് രഞ്ജിത്ത് .ഡി അധ്യക്ഷനായി.

സമ്മേളനത്തിൽ ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി ജയപ്രകാശ് .കെ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ സി.പി.മണി, അനിൽ കുമാർ ചുക്കോത്ത്, ജില്ലാ വനിത കമ്മറ്റി അംഗം ഷോളി കക്കാട് എന്നിവർ സംസാരിച്ചു.

പുതിയ കമ്മറ്റി ഭാരവാഹികളായി പി.ജി.രാമചന്ദ്രൻ (പ്രസിഡന്റ്), ഷീന.വി.സി (വൈസ് പ്രസിഡന്റ്), അഖിൽ.പി.പി (വൈസ് പ്രസിഡന്റ്), ഷോളി കക്കാട് (സെക്രട്ടറി), ബവീഷ് .യു (ജോയിന്റ് സെക്രട്ടറി), രവീന്ദ്ര (ജോയിന്റ് സെക്രട്ടറി), പ്രജില .സി (ജോയിന്റ് സെക്രട്ടറി), മേഘനാഥൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.