ഭരണഘടനയുടെ മൂല്യം ജീവിതത്തില്‍ ഉയര്‍ത്തിപ്പിടിക്കാം, മുന്നേറാം; കൊയിലാണ്ടിയില്‍ ജവഹര്‍ബാല്‍ മഞ്ചിന്റെ നേതൃത്വത്തില്‍ പഠനക്ലാസും റാലിയും


കൊയിലാണ്ടി: ഭരണഘടനയുടെയും റിപ്പബ്ലിക് ദിനത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് കുട്ടികള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കാനായി ജവഹര്‍ ബാല്‍മഞ്ച് കൊയിലാണ്ടി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഠനക്ലാസ്സും റാലിയും സംഘടിപ്പിച്ചു. ജവഹര്‍ ബാല്‍മഞ്ച് സംസ്ഥാന കോര്‍ഡിനേറ്റര്‍ ഷമീര്‍ പി കുന്ദമംഗലം ഉദ്ഘാടനം ചെയ്തു.

ജീവിതത്തിലുടനീളം ഭരണഘടനയുടെ പ്രസക്തിയും മൂല്യവും ഉയര്‍ത്തിപ്പിടിക്കുമെന്ന് കുട്ടികള്‍ പ്രതിജ്ഞ ചെയ്തു.സജീവന്‍ പെരുവട്ടൂര്‍ അദ്ധ്യക്ഷത വഹിച്ചു.

നിയോജകമണ്ഡലം ചെയര്‍മാന്‍ റാഷിദ് മുത്താമ്പി, രമ്യ മനോജ്, രത്‌നവല്ലി ടീച്ചര്‍, രാജേഷ് കീഴരിയൂര്‍, അരുണ്‍ മണമല്‍, വി.വി സുധാകരന്‍, നടേരി ഭാസ്‌കരന്‍, സുനില്‍ വിയ്യൂര്‍, വി.ടി സുരേന്ദ്രന്‍, അയാനി സജീവന്‍, വിനോദ് ഇരൂളാട്ട്, തുടങ്ങിയവര്‍ പ്രസംഗിച്ചു.

പരിപാടിയുടെ ഭാഗമായി പ്രശസ്ത മിമിക്രി കലാകാരന്‍ മധുലാലിന്റെ സ്റ്റേജ്‌ ഷോ നടന്നു. പ്രിയദര്‍ശിനി സജീവന്‍ സ്വാഗതം പറഞ്ഞു.