സൗജന്യമായി കോഴികളെ വിതരണം ചെയ്ത് ജനശ്രി ചേമഞ്ചേരി മണ്ഡലം സഭ


Advertisement

ചേമഞ്ചേരി: ജനശ്രി ചേമഞ്ചേരി മണ്ഡലം സഭയുടെ ആഭിമുഖ്യത്തിൽ മൂന്ന് മാസം പ്രായമായ കോഴികളെ സൗജന്യമായി വിതരണം ചെയ്തു. ജനശ്രീ യുനിറ്റുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട എട്ട് ഗുണഭോക്താക്കൾക്ക് ജനശ്രീ കൊയിലാണ്ടി ബ്ലോക്ക് യൂണിയൻ കോർഡിനേറ്റർ ആലിക്കോയ പുതുശ്ശേരി കോഴികളെ വിതരണം ചെയ്തു.

Advertisement

ചടങ്ങിൽ ജനശ്രീ ചേമഞ്ചേരി മണ്ഡലം ചെയർമാൻ ടി.പി.രാഘവൻ അദ്ധ്യക്ഷത വഹിച്ചു. വി.വി.ഉണ്ണി മാധവൻ, അബൂബക്കർ .പി.പി, മൊയ്തീൻകോയ തുവ്വക്കോട്, പ്രസന്ന ടീച്ചർ, മധുസൂധനൻ കണ്ണഞ്ചേരി, സജീവൻ ഒ.പി. എന്നിവർ സംസാരിച്ചു. ഭാസ്കർ മേലോത്ത് സ്വാഗതവും ടി.കെ.ദാമോദരൻ നന്ദിയും പറഞ്ഞു.

Advertisement
Advertisement
Advertisement