പഞ്ചായത്തിലെ 8500 കുടുംബങ്ങളില്‍ കുടിവെള്ളം എത്തും; ജലജീവന്‍ മിഷന്‍ പ്രവൃത്തികള്‍ക്ക് തുടക്കമിട്ട് ചേമഞ്ചേരി
ചേമഞ്ചേരി: ഗ്രാമ പഞ്ചായത്ത് ജല ജീവന്‍ മിഷന്‍ പ്രവൃത്തി ഉദ്ഘാടനം കാനത്തില്‍ ജമീല എം.എല്‍.എ നിര്‍വഹിച്ചു. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയില്‍ അദ്ധ്യക്ഷത വഹിച്ചു.
ജല്‍ ജീവന്‍ മിഷന്‍ പദ്ധതിക്കായി പഞ്ചായത്തില്‍ 92.45 കോടി രൂപയാണ് ഭരണാനുമതി ലഭിച്ചത്. കേന്ദ്ര സംസ്ഥാന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ കേരള വാട്ടര്‍ അതോറിറ്റിയാണ് പ്രവൃത്തി നടപ്പിലാക്കുന്നത്.
ഗ്രാമപഞ്ചായത്തിലെ 8500 ഓളം കുടുംബങ്ങളില്‍ കുടിവെള്ളം എത്തിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
ചടങ്ങില്‍ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ്, ജില്ല പഞ്ചായത്ത് മെമ്പര്‍ സിന്ധു സുരേഷ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീല എം, വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സന്ധ്യ ഷിബു, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ അബ്ദുള്‍ ഹാരിസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍, അതുല്യ വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടിവ് എഞ്ചിനിയര്‍ അരുണ്‍ കുമാര്‍, അസിസ്റ്റന്റ് എഞ്ചിനിയര്‍, ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായി. ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ടി.അനില്‍കുമാര്‍ സ്വാഗതവും വാര്‍ഡ് മെമ്പര്‍ സജിത ഷെറി നന്ദിയും പറഞ്ഞു.