ഇത് പയറ്റിതെളിഞ്ഞ വിജയം; ദേശീയ ഗെയിംസില്‍ കളരിപയറ്റ് വിഭാഗത്തില്‍ മുചുകുന്ന് കോളേജ് വിദ്യാര്‍ത്ഥിനി ഷെഫിലി ഷിഹാദിന് സ്വര്‍ണ മെഡല്‍
കൊയിലാണ്ടി: 37-ാംമത് ഗോവ ദേശീയ ഗെയിംസില്‍ മുചുകുന്ന് എസ്.എ.ആര്‍.ബി.ടി.എം കോളേജിലെ വിദ്യാര്‍ത്ഥിനി ഷെഫിലി ഷിഹാദിന് സ്വര്‍ണ മെഡല്‍. കൈപ്പോര് വിഭാഗത്തിലാണ് ഷെഫിലി സ്വര്‍ണം കരസ്ഥമാക്കിയത്. കോളേജിലെ രണ്ടാംവര്‍ഷ ബി.കോ ബിരുദ വിദ്യാര്‍ത്ഥിനിയാണ് ഷെഫിലി.
75 കിലോ താഴെയുള്ള വിഭാഗത്തിലാണ് ഷെഫിലി മത്സരിച്ചത്. ഫൈനലില്‍ ഉത്തര്‍പ്രദേശ് സ്വദേശിയ്‌ക്കെതിരെ വാശിയേറിയ പോരാട്ടമാണ് ഷെഫ്‌ലി കാഴ്ച വെച്ചത്. കളരി പയറ്റിന് പുറമെ ജൂഡോ സംസ്ഥാന ചാമ്പ്യന്‍ കൂടിയാണ് ഷെഫ്‌ലി.
ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും നേരത്തെ കളരിപ്പയറ്റ് മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. കോഴിക്കോട് ജില്ലാ കളരി അസോസിയേഷനെ പ്രതിനിധീകരിച്ചാണ് ഷെഫ്‌ലി സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
ആറു വയസുമുതല്‍ വില്യാപ്പള്ളി ചൂരക്കൊടി കളരി സംഘത്തില്‍ അഷ്‌റഫ് ഗുരുക്കളുടെയും കുഞ്ഞിമൂസ ഗുരുക്കളുടെയും ശിക്ഷണത്തിലാണ് കളരി അഭ്യസിക്കുന്നത്. വില്യാപ്പള്ളി മയ്യന്നൂര്‍ ചെത്തില്‍ വീട്ടില്‍ സുബൈറിന്റെയും സഫീറയുടെയും മകളാണ്.