ഇശലിന്‍ പൂങ്കുയില്‍; മാപ്പിള കാവ്യം പ്രകാശനം ചെയ്തു
നന്തി ബസാര്‍: ‘ഇശലിന്‍ പൂങ്കുയില്‍’ മാപ്പിള കാവ്യം പ്രകാശനം ചെയ്തു. യുവ എഴുത്തുകാരി നൂര്‍ബിഹ അബ്ദുള്ളയാണ് രചയിതാവ്.ചെറിയ പെരുന്നാള്‍ ദിനത്തില്‍ ഇരുപതാം മൈലിലെ സോനയില്‍ വെച്ച് കുന്നുമ്മല്‍ ബഷീറിന് നല്‍കി കാര്യത്ത് അബൂബക്കര്‍ ഹാജി പ്രകാശനം ചെയ്തു.
സോന സേവ മന്ത്ര എന്ന സംഘടനയുടെ ബാനറില്‍ സ്റ്റാര്‍ വിഷനാണ് മാപ്പിള കാവ്യം അവതരിപ്പിക്കുന്നത്. അഷ്‌റഫ് പയ്യന്നൂര്‍, ബഷീര്‍ തിക്കോടി, കനകപ്രിയ തുടങ്ങിയവര്‍ ശബ്ദം നല്‍കി.