കൊയിലാണ്ടിയിലെ പി.എം കിസാന്‍ ഗുണഭോക്താക്കളുടെ ശ്രദ്ധയ്ക്ക്; കഴിഞ്ഞ ഒരു വര്‍ഷമായി പി.എം കിസാന്‍ പൈസ മുടങ്ങി കിടക്കുകയാണോ? നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം


കൊയിലാണ്ടി: കഴിഞ്ഞ ഒരു വര്‍ഷമായി പി.എം കിസാന്‍ പൈസ മുടങ്ങി കിടക്കുന്നവര്‍ക്ക് കൊയിലാണ്ടി കൃഷിഭവനില്‍ നിന്നും അറിയിപ്പ്. ഇ കെ വൈ സി, ലാന്‍ഡ് വെരിഫിക്കേഷന്‍, കര്‍ഷക രജിസ്‌ട്രേഷന്‍ എന്നിവ ചെയ്തിട്ടും പൈസ മുടങ്ങി കിടക്കുന്നവര്‍ നികുതി ശീട്ട്, ആധാര്‍, ആധാരം, പ്രെസെന്റ് സ്റ്റാറ്റസ് പ്രിന്റ് (അക്ഷയയില്‍ നിന്നെടുത്തത് )എന്നിവയുമായി 26.09.2023 ചൊവ്വാഴ്ച 10.30 യ്ക്ക് കൃഷിഭവനില്‍ എത്തിച്ചേരേണ്ടതാണ്.

കഴിഞ്ഞ (21.08.2023) ക്യാമ്പയിന്‍ വന്നു ഡോക്യൂമെന്റസ് തന്നവര്‍ വരേണ്ടതില്ലെന്നും പുതുതായി അപേക്ഷിച്ചവര്‍ വരേണ്ടതില്ലെന്നും അറിയിപ്പില്‍ പറയുന്നു.

ആധാര്‍ കാര്‍ഡ് കോപ്പി, നികുതി രസീത് കോപ്പി, ആധാരം, പി.എം കിസാന്‍ ബെനിഫിഷറി സ്റ്റാറ്റസ് (PM Kisan beneficiary status) പ്രിന്റ് അക്ഷയ കേന്ദ്രങ്ങളില്‍ നിന്ന് എടുത്തത്, എന്നീ രേഖകളുമായി കൃഷി ഭവനില്‍ എത്തിച്ചേരണമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു.