ആർത്തവം ക്രമം തെറ്റുന്നുണ്ടോ? കാരണങ്ങൾ ഇതാകാം
ക്രമം തെറ്റിയുള്ള ആര്‍ത്തവം ഇന്ന് സ്ത്രീകളെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട്. ചെറുപ്പക്കാരിലാണ് ഇത് കൂടുതലായും ഇപ്പോള്‍ കണ്ടു വരുന്നത്. ഇത് പല ശാരീരിക, മാനസിക പ്രശ്നങ്ങള്‍ക്കും കാരണമാകാറുണ്ട്. കാലാവസ്ഥ വ്യതിയാനം, ജീവിത ശൈലി, ഉറക്കകുറവ് തുടങ്ങിയവ ഇതിന് കാരണമാകാം. ആര്‍ത്തവം ക്രമം തെറ്റുന്നത് പല കാരണങ്ങള്‍ കൊണ്ടാകാം.
എന്താണ് ക്രമം തെറ്റിയ ആര്‍ത്തവം?
ശരാശരി 50 വയസ് വരെയാണ് ഒരു സ്ത്രീയില്‍ ആര്‍ത്തവം കൃത്യമായി ഉണ്ടാകുന്നത്. അതിന് ശേഷം ആര്‍ത്തവ വിരാമം സംഭവിക്കും. ആദ്യ ആര്‍ത്തവത്തിന് ശേഷം ഓരോ 22 മുതല്‍ 28 ദിവസം കൂടുമ്പോഴും അടുത്ത ആര്‍ത്തവ ചക്രം ആവര്‍ത്തിക്കും. ഗര്‍ഭാശയത്തിലെ ആന്തരിക സ്തരമായ ‘എന്റോമെട്രിയം’ യോനി വഴി പുറന്തള്ളപ്പെടുന്ന പ്രക്രിയ ആണ് ആര്‍ത്തവം. ഈ പ്രക്രിയ എല്ലാ മാസവും നാലോ അഞ്ചോ ദിവസം നീണ്ടു നില്‍ക്കും. ഓരോ സ്ത്രീയുടെയും ആരോഗ്യ നിലയും ശരീര പ്രകൃതിയും അനുസരിച്ച് ആര്‍ത്തവ ദിവസങ്ങളില്‍ വ്യത്യാസം ഉണ്ടാകാം. ചിലരില്‍ 35 ദിവസങ്ങള്‍ക്ക് ശേഷവും അടുത്ത ആര്‍ത്തവം ഉണ്ടാകാതിരിക്കുന്ന അവസ്ഥയെയാണ് ക്രമം തെറ്റിയ ആര്‍ത്തവം എന്ന് സൂചിപ്പിക്കുന്നത്.
ക്രമം തെറ്റിയ ആര്‍ത്തവം ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നതോടൊപ്പം മോശം മാനസികാവസ്ഥയ്ക്കും വഴി വെക്കും. ഇത് പെട്ടെന്നുള്ള ദേഷ്യത്തിനും കാരണമാകും. കൂടാതെ ചിലര്‍ക്ക് ക്ഷീണവും മറ്റ് ശാരീരികമായ അസ്വസ്ഥതകളും ഉണ്ടായേക്കാം.
കാരണങ്ങള്‍:
ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ: സ്ത്രീ ഹോര്‍മോണുകളായ ഈസ്ട്രജന്‍, പ്രോജസ്റ്ററോണ്‍ എന്നിവയാണ് ആര്‍ത്തവ ചക്രത്തെ നിയന്ത്രിക്കുന്നത്. ഈ ഹോര്‍മോണുകളുടെ ഏറ്റക്കുറച്ചിലുകള്‍ ആര്‍ത്തവം ക്രമരഹിതമാക്കും.
മാനസിക സമ്മര്‍ദ്ദം
ആര്‍ത്തവം ക്രമം തെറ്റുന്നതിനുള്ള മറ്റൊരു കാരണമാണ് അമിത സമ്മര്‍ദ്ദം. പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം അല്ലെങ്കില്‍ തൈറോയ്ഡ് ഡിസോര്‍ഡേഴ്‌സ് പോലുള്ള അവസ്ഥകള്‍ മാനസിക സമ്മര്‍ദ്ദത്തിന് കാരണമാകാം. തുടര്‍ച്ചായി ഇത്തരം പ്രശ്‌നങ്ങള്‍ അനുഭവപ്പെടുന്നുവെങ്കില്‍ വിശദമായ ആരോഗ്യ പരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്. ആര്‍ത്തവം ക്രമം തെറ്റുന്നതിന് ഒരു പ്രധാന കാരണമാണ് ‘പോളിസിസ്റ്റിക് ഒവേറിയന്‍ സിന്‍ഡ്രോം’ (പിസിഒഎസ്). ഹോര്‍മോണുകളുടെ വ്യതിയാനമോ ഇന്‍സുലിന്‍ ഹോര്‍മോണിന്റെ പ്രതിരോധമോ മൂലം പിസിഒഎസ് വരാവുന്നതാണ്. ഇത് തുടക്കത്തില്‍ തന്നെ പരിഹരിക്കാന്‍ ശ്രമിക്കുക.
ഇന്ന് മിക്ക സ്ത്രീകളും നേരിടുന്ന പ്രശ്‌നമാണ് പിസിഒഡി അഥവാ പോളിസിസ്റ്റിക് ഒവേറിയന്‍ ഡിസീസ്. പിസിഒഡി ബാധിച്ചവര്‍ക്ക് ആര്‍ത്തവം ക്രമം തെറ്റിയാകും വരിക. ശരീരത്തിലെ ഹോര്‍മോണുകളുടെ അളവുകളിലുണ്ടാകുന്ന വ്യത്യാസം, അമിത മദ്യപാനം എന്നിവയും പിസിഒഡിയുടെ കാരണമാണ്. അമിത വണ്ണം, മേല്‍ച്ചുണ്ടിലും താടിയിലുമുളള അമിത രോമ വളര്‍ച്ച, ഗര്‍ഭം ധരിക്കാനുള്ള ബുദ്ധിമുട്ട്, ആര്‍ത്തവത്തിലെ വ്യതിയാനം, അമിത രക്തസ്രാവം, മുടികൊഴിച്ചില്‍, വിഷാദം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.
ആര്‍ത്തവ ചക്രത്തെ നിയന്ത്രിക്കുന്നത് ഈസ്ട്രജന്‍, പ്രോജസ്റ്ററോണ്‍ തുടങ്ങിയ സ്ത്രീ ഹോര്‍മോണുകളാണ്. ഇതിന്റെ പ്രവര്‍ത്തനത്തിലെ ഏറ്റക്കുറച്ചിലുകള്‍ ആര്‍ത്തവം ക്രമരഹിതമാവാന് കാരണമാവുന്നു. കൂടാതെ ഗര്‍ഭനിരോധന ഗുളികകള്‍ സ്വീകരിക്കുന്നവരില്‍ ക്രമരഹിതമായ ആര്‍ത്തവ സാധ്യത കൂടുതലാണ്.
മാനസിക സമ്മര്‍ദ്ദവും ഉത്കണ്ഠയും ആര്‍ത്തവം മുടങ്ങന്നതിനും വൈകുന്നതിനുമുള്ള കാരണമാണ്. ശരീരഭാരം അമിതമാകുന്നതോ കുറയുന്നതോ ആര്‍ത്തവക്രമക്കേടിലേക്ക് നയിക്കും. സ്ഥിരമായി കഴിക്കുന്ന ചില മരുന്നുകള്‍ ആര്‍ത്തവം തെറ്റാന്‍ കാരണമാകും.
ഗര്‍ഭനിരോധന മാര്‍ഗങ്ങളുടെ ഉപയോഗം
ഗുളികകള്‍ പോലുള്ള ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നവരില്‍ ആര്‍ത്തവം ക്രമ രഹിതമാകാനുള്ള സാധ്യതയുണ്ട്. ചില വീര്യം കൂടിയ ഗര്‍ഭ നിരോധന മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുമ്പോള്‍ ആര്‍ത്തവം തുടര്‍ച്ചയായ മാസങ്ങളില്‍ സംഭവിക്കാതിരിക്കുകയോ ചെറിയ രക്ത തുള്ളികള്‍ മാത്രമായി കാണപ്പെടുകയോ ചെയ്യും.
പോഷകങ്ങളുടെ അപര്യാപ്തത
ഭക്ഷണത്തില്‍ ആവശ്യത്തിന് പോഷകങ്ങള്‍ ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. വ്യത്യസ്ത ഭക്ഷണങ്ങളില്‍ നിന്ന് ലഭിക്കേണ്ട പോഷക ഗുണങ്ങള്‍ സ്ത്രീ ശരീരത്തിലെത്താത്തത് ആര്‍ത്തവം ക്രമരഹിതമാകുന്നതിനു കാരണമാകും.
അമിത വ്യായാമം
കഠിനമായ വ്യായാമങ്ങളോ കായികാഭ്യാസങ്ങളോ ചെയ്യുന്നത് ആര്‍ത്തവത്തെ ബാധിച്ചേക്കാം. പലപ്പോഴും ആര്‍ത്തവം ക്രമം തെറ്റാന്‍ ഇത് കാരണമാകും.
ആരോഗ്യകരമായ ഭക്ഷണശീലത്തിലൂടെ ആര്‍ത്തവ ചക്രം ക്രമപ്പെടുത്താം
ആരോഗ്യകരവും പോഷക സമൃദ്ധവുമായ ഭക്ഷണം കഴിക്കുന്നത് ആര്‍ത്തവം ക്രമപ്പെടുത്താന്‍ ഒരു പരിധി വരെ സഹായിക്കും. സംസ്‌കരിച്ച ഭക്ഷണവും ജങ്ക് ഫുഡും ആര്‍ത്തവചക്രത്തെ തടസ്സപ്പെടുത്തും. ഹോര്‍മോണ്‍ പ്രവത്തനങ്ങളെ ബാധിക്കുന്നത് മൂലമാണിത്. ഇതു പരിഹരിക്കാന്‍ നിങ്ങളുടെ ഭക്ഷണത്തില്‍ പച്ചക്കറികള്‍, പഴങ്ങള്‍, ഉണങ്ങിയ പഴങ്ങള്‍, ചുവന്ന മാംസം, മത്സ്യം തുടങ്ങിയ പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുക.
കൂടാതെ സോയ ഉത്പന്നങ്ങള്‍, പയര്‍ വര്‍ഗ്ഗങ്ങള്‍, ചണവിത്ത്, എള്ള്, ഒലിവ് ഓയില്‍, സെലറി, ഉണങ്ങിയ പഴങ്ങള്‍ എന്നിവയും സ്ത്രീകളിലെ ഈസ്ട്രജന്‍ മെച്ചപ്പെടുത്തുന്നതിനുള്ള മികച്ച ഭക്ഷണങ്ങളാണ്. ഇവയൊക്കെയും ആര്‍ത്തവം ക്രമപ്പെടുത്താന്‍ ഗുണകരമാണ്.
സ്ത്രീകള്‍ക്ക് യോഗ അല്ലെങ്കില്‍ നടത്തം പോലുള്ള ലളിതമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാം. വ്യായാമം ശരീരത്തിലെ രക്തയോട്ടം നിയന്ത്രിക്കുന്നു, ഇത് ആര്‍ത്തവചക്രത്തെ ക്രമപ്പെടുത്തും.
മറ്റ് വീട്ടുവൈദ്യങ്ങള്‍
ആപ്പിള്‍ സിഡെര്‍ വിനെഗര്‍: ദിവസവും 15 ഗ്രാം ആപ്പിള്‍ സിഡെര്‍ വിനെഗര്‍ കഴിക്കുന്നത് ഹോര്‍മോണുകളെ നിയന്ത്രിക്കാന്‍ സഹായിക്കും. കൂടാതെ ശരീരഭാരം കുറയ്ക്കാനും വയറിലെ കൊഴുപ്പ് കുറയ്ക്കാനും ഇത് സഹായിക്കുന്നു. ഇത് തേനില്‍ ചേര്‍ത്ത് കഴിക്കാം.
കറുവപ്പട്ട: ഭക്ഷണത്തിന് രുചി നല്‍കുന്നതോടൊപ്പം ആര്‍ത്തവചക്രത്തെ നിയന്ത്രിക്കാനും കറുവപ്പട്ടയ്ക്ക് കഴിയും. രക്തയോട്ടം നിയന്ത്രിക്കാനും കറുവപ്പട്ട സഹായിക്കുന്നു, ഇത് ആര്‍ത്തവ വേദനയും മലബന്ധവും ഒഴിവാക്കാന്‍ വഴിയൊരുക്കും. ഭക്ഷണത്തില്‍ ചേര്‍ത്തോ പാലില്‍ ചേര്‍ത്തോ കറുവപ്പട്ട കഴിക്കാം.
പൈനാപ്പിള്‍: പൈനാപ്പിളില്‍ ബ്രോമെലൈന്‍ എന്ന എന്‍സൈം ആര്‍ത്തവം കൃത്യമാക്കാന്‍ സഹായിക്കും. ആര്‍ത്തവത്തിനു മുമ്പുള്ള വേദനയും മലബന്ധവും ഒഴിവാക്കാനും പൈനാപ്പിള്‍ സഹായിക്കുന്നു.
ഇഞ്ചി: ഇഞ്ചിയില്‍ അടങ്ങിയ മഗ്‌നീഷ്യം, വിറ്റാമിന്‍ സി എന്നിവ ആര്‍ത്തവം ക്രമീകരിക്കാന്‍ സഹായിക്കും. നിങ്ങളുടെ ചായയില്‍ പതിവായി ഇഞ്ചി ചേര്‍ക്കുന്നത് അതിന്റെ ഗുണങ്ങള്‍ ശരീരത്തിലെത്തിക്കുകയും ആര്‍ത്തവ പ്രശ്‌നങ്ങള്‍ കുറയ്ക്കുകയും ചെയ്യും.