തുവ്വക്കോട് ലക്ഷംവീട് കോളനി നിവാസികള്‍ക്ക് ഇനി ശുദ്ധമായ വെള്ളം കുടിക്കാം; പൊതുകിണര്‍ മാറ്റിപ്പണിതു, കുടിവെള്ള പദ്ധതി നാടിന് സമര്‍പ്പിച്ചു
ചേമഞ്ചേരി: തുവ്വക്കോട് ലക്ഷം വീടുകളിലെ ഇനി ശുദ്ധമായ കുടിവെള്ളം എത്തും. ഇതിനുവേണ്ടിയുളള്ള തുവ്വക്കോട് ലക്ഷം വീട് കുടിവെള്ള പദ്ധതി നാടിന് സമര്‍പ്പിച്ചു. തുവ്വക്കോട് പ്രദേശത്തെ ഏറ്റവും പഴക്കം ചെന്നതും ജീര്ണ്ണാവസ്ഥയിലുമായ പൊതുകിണര്‍ പൂര്‍ണ്ണമായും മാറ്റിപ്പണിത് പമ്പ് സെറ്റും പൈപ്പ് ലൈനും സ്ഥാപിച്ചാണ് കുടിവെള്ളം ലക്ഷംവീട്ടിലേക്ക് എത്തിച്ചത്.
ചേമഞ്ചേരിയിലെ മുഴുവന്‍ വീടുകളിലും ശുദ്ധമായ കുടിവെള്ളം ഉറപ്പുവരുത്തുകയെന്ന ഗ്രാമപഞ്ചായത്തിന്റെ മഹത്തായ ലക്ഷ്യത്തിലേക്കുള്ള ശക്തമായ ചുവടുവെയ്പ്പാണിത്. ഗ്രാമപഞ്ചായത്തിന്റെ തനതു ഫണ്ടില്‍ നിന്നും എട്ട് ലക്ഷം രൂപയും ജില്ലാപഞ്ചായത്തിന്റെ 15 ലക്ഷം രൂപയും അടക്കം മൊത്തം 23 ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി പൂര്‍ത്തിയാക്കിയത്.
സാധാരണ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് പരിഹാരം കാണുകയെന്ന ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ മഹത്തായ കാഴ്ചപ്പാടിലൂടെ തുവ്വക്കോട് കുമ്മങ്കോട് മലയിലും താഴ്വരയിലും മാത്രമായി ഇതുവരെ നാല് കുടിവെള്ള പദ്ധതികളാണ് പൂര്‍ത്തീകരിക്കപ്പെട്ടത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിര്‍മ്മിച്ച ഒരു പൊതുകിണറും ഈ പ്രദേശത്ത് തന്നെ ഇന്നും ജലസമൃദ്ധമായി നിലകൊള്ളുന്നു.
കിണറിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിലും, പൈപ്പ്ലൈന് ഉദ്ഘാടനം ജില്ലാപഞ്ചായത്ത് മെമ്പര്‍ ശിവാനന്ദനും നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സന്ധ്യ ഷിബു, മുന്‍ വാര്‍ഡ് മെമ്പര്‍ ഉണ്ണി തിയ്യക്കണ്ടി, രതീഷ് മലയില്‍, ആനന്ദന്.കെ.കെ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ എം.പി. ശിവാനന്ദന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടിക്ക് വാര്‍ഡ് മെമ്പറും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ഷീലടീച്ചര്‍ സ്വാഗതമാശംസിച്ചു. വാര്‍ഡ് സമിതി കണ്‍വീനര്‍ എം.പി.അശോകന് നന്ദിരേഖപ്പെടുത്തി.