മാവേലി സ്‌റ്റോറില്‍ സബ്‌സിഡി സാധനങ്ങളില്ല; കീഴരിയൂരില്‍ പ്രതിഷേധവുമായി ഐ.എന്‍.ടി.യു.സി


Advertisement

കീഴരിയൂര്‍:
മാവേലി സ്‌റ്റോറില്‍ സബ്‌സിഡി സാധനങ്ങള്‍ വിതരണം ചെയ്യാത്തതില്‍ പ്രതിഷേധിച്ച് കീഴരിയൂര്‍ മണ്ഡലം ഐ.എന്‍.ടി.യു.സി സായാഹ്ന ധര്‍ണ്ണ നടത്തി. പരിപാടി ഐ.എന്‍.ടി.യു.സി ജില്ലാ സെക്രട്ടറി മോഹന്‍ദാസ് ഓണയില്‍ ഉദ്ഘാടനം ചെയ്തു.
Advertisement

ടി.പി യൂസഫ് അധ്യക്ഷനായിരുന്നു. അജീഷ് മാസ്റ്റര്‍, ഇടത്തില്‍ ശിവന്‍, ചുക്കോത്ത് ബാലന്‍ നായര്‍, എം.എം.രമേശന്‍ മാസ്റ്റര്‍, ദാസന്‍.കെ.കെ, നാരായണന്‍.കെ.എം, ഇ.എം.മനോജ്, കെ.ദീപക് എന്നിവര്‍ സംസാരിച്ചു.

Advertisement
Advertisement
Advertisement