‘ബില്‍ഡിംഗ് പെര്‍മിറ്റ് ഫീസ് കൂട്ടിയ നടപടി പിന്‍വലിക്കണം’; ഐ.എന്‍.ടി.യു.സി അരിക്കുളം മണ്ഡലം കമ്മറ്റി
അരിക്കുളം: അന്യായമായി വര്‍ദ്ധിപ്പിച്ച ബില്‍ഡിംഗ് പെര്‍മിറ്റ് ഫീസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഐ.എന്‍.ടി.യു.സി അരിക്കുളം മണ്ഡലം കമ്മറ്റി യോഗം. സാധാരണ കാര്‍ക്ക് താങ്ങാവുന്നതിലും എത്രയോ അധികമാണ് വര്‍ദ്ധിപ്പിച്ച ബില്‍ഡിംഗ് പെര്‍മിറ്റ് ഫീസെന്നും മനദണ്ഡമില്ലാതെ ഫീസ് വാര്‍ദ്ധിപ്പിച്ച് സര്‍ക്കാര്‍ സാധാരണ ജനങ്ങളെ കൊള്ളയടിക്കുകയാണ് ഇത് ജനങ്ങേളോടുള്ള വെല്ലുവിളിയാണ് ഇത് പിന്‍വലിച്ച് പഴയ പോലെയാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ഐ.എന്‍.ടി.യു.സി അരിക്കുളം മണ്ഡലം പ്രസിഡന്റ് മുഹമ്മദ് എടച്ചേരി യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ശ്രീധരന്‍ കണ്ണമ്പത്ത് രാമചന്ദ്രന്‍ ചിത്തിര, പി.എം രാധ, റിയാസ് ഊട്ടേരി, ടി.ടി. രാഗേഷ് എന്നിവര്‍ സംസാരിച്ചു.