ജില്ലയില്‍ ഫിഷറീസ് വകുപ്പിന്‍ കീഴില്‍ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് അഭിമുഖം നടത്തുന്നു; വിശദമായി അറിയാം


കോഴിക്കോട്: ജില്ലയില്‍ ഫിഷറീസ് വകുപ്പിന്‍ കീഴില്‍ തീരമൈത്രി പദ്ധതിയില്‍ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. ഫെബ്രുവരി അഞ്ചിനാണ് അഭിമുഖം നടത്തുന്നത്.


യോഗ്യത: എംഎസ്ഡബ്‌ള്യു (കമ്മ്യൂണിറ്റി ഡെവലപ്പ്‌മെന്റ്), എംബിഎ (മാര്‍ക്കറ്റിംഗ്) ടു വീലര്‍ ലൈസന്‍സ് അഭിലഷണീയം. ഉയര്‍ന്ന പ്രായ പരിധി: 35 വയസ്സ്.

അഭിമുഖത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ഫെബ്രുവരി അഞ്ചാം തിയ്യതി രാവിലെ 10:30 ന് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം വെസ്റ്റിഹില്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ എത്തിച്ചേരണം. ഫോണ്‍ : 8943164472.