മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ കൊമേഴ്‌സ്യല്‍ അപ്രന്റിസ് പരിശീലന തസ്തികയിലേക്ക് ഇന്റര്‍വ്യൂ നടത്തുന്നു; വിശദമായി അറിയാം
കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കോഴിക്കോട് മേഖലാ ജില്ലാ കാര്യാലയങ്ങളിലേക്ക് കൊമേഴ്‌സ്യല്‍ അപ്രന്റിസ് പരിശീലന തസ്തികയിലേക്ക് അപ്രന്റിസുമാരെ തെരെഞ്ഞെടുക്കുന്നു. പരിശീലന കാലയളവ് : ഒരു വര്‍ഷം. പ്രായ പരിധി : 2024 ജനുവരി ഒന്നിന് 26 വയസ്സ് കവിയരുത്.
യോഗ്യത : ഒരു അംഗീകൃത സര്‍വ്വകലാശാലയില്‍നിന്നും ബിരുദം, ഏതെങ്കിലും സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള പി.ജി.ഡി.സി.എ /ഡി.സി.എ. (മുന്‍പ് ബോര്‍ഡില്‍ അപ്രന്റിസ് പരിശീലനം നേടിയവര്‍ അപേക്ഷിക്കേണ്ടതില്ല. പ്രതിമാസ സ്റ്റൈപ്പന്റ്റ് : 9000 രൂപ.
ഏപ്രില്‍ രണ്ടിന് രാവിലെ 10.30 മുതല്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കുന്നതിനായി, അസല്‍ വിദ്യാഭ്യാസ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡ് (സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ ഉള്‍പ്പെടെ), ആറ് മാസത്തിനുള്ളില്‍ എടുത്ത പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം കോഴിക്കോട് മേഖലാ കാര്യാലയത്തില്‍ നേരിട്ട് ഹാജരാവണമെന്ന് മുഖ്യ പരിസ്ഥിതി എഞ്ചിനീയര്‍ അറിയിച്ചു. വിവരങ്ങള്‍ക്ക് https:kspcb.kerala.gov.in, 0495 2300744.