ഇന്റര്‍നാഷണല്‍ എനര്‍ജി ഫെസ്റ്റിവല്‍ 2025; വോളണ്ടിയര്‍മാരെ ക്ഷണിച്ചു
തിരുവനന്തപുരം: എനര്‍ജി മാനേജ്‌മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ 2025 ഫെബ്രുവരി 7,8,9 തീയതികളില്‍ തിരുവനന്തപുരത്ത് നടക്കുന്ന ഇന്റര്‍നാഷണല്‍ എനര്‍ജി ഫെസ്റ്റിവലിലേക്ക് വോളണ്ടിയര്‍മാരെ ക്ഷണിച്ചു. താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. 2024 ഡിസംബര്‍ മുതല്‍ 2025 ഫെബ്രുവരി വരെ മുഴുവന്‍ സമയ പ്രവര്‍ത്തനത്തിനായാണ് അപേക്ഷ ക്ഷണിച്ചത്. ഡിഗ്രി വിദ്യാഭ്യാസ യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
ഇംഗ്ലീഷ്, മലയാളം ഭാഷ അറിയണം. മികച്ച ആശയ വിനിമയശേഷി അഭികാമ്യം. അടിസ്ഥാന കമ്പ്യൂട്ടര്‍ പരിഞ്ജാനം നിര്‍ബന്ധമാണ്. സര്‍ക്കാര്‍ പദ്ധതികളുമായി സഹകരിച്ച് പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.വളണ്ടിയര്‍മാര്‍ക്ക് എനര്‍ജി മാനേജ്മെന്റ് മേഖലയിലെ വിദഗ്ധര്‍, വകുപ്പുകള്‍, ഏജന്‍സികള്‍ എന്നിവര്‍ പരിശീലനം നല്‍കും.
പ്രവര്‍ത്തനം വിജയകരമായി പൂര്‍ത്തിയാക്കുന്ന വളണ്ടിയര്‍മാര്‍ക്ക് ഇ.എം.സി ഇന്റേണ്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് നല്‍കും. താല്‍പ്പര്യമുള്ള സന്നദ്ധ പ്രവര്‍ത്തകര്‍ iefk.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാക്കിയ ഗൂഗിള്‍ ഫോര്‍മാറ്റില്‍ വിവരങ്ങള്‍ രേഖപ്പെടുത്തി ഡിസംബര്‍ 31-നകം രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കണം. ഫോണ്‍: 0471 2594922, 9400068335. ഇമെയില്‍: [email protected]. രജിസ്‌ടേഷന്‍ ലിങ്ക്- https://forms.gle/4j5LvuL17my51dreA.