അന്താരാഷ്ട്ര യോഗാദിനാചരണം; വനിതകള്‍ക്കായി ദശ ദിന സൗജന്യ യോഗ പരിശീലനം ആരംഭിച്ചു


ചേമഞ്ചേരി: അന്താരാഷ്ട്ര യോഗദിനാചരണത്തിന്റെ ഭാഗമായി പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കാപ്പാട് ഡിവിഷന്‍ വികസന സമിതിയുടെയും സെന്‍ ലൈഫ് ആശ്രമം ചേമഞ്ചേരി യോഗ സെന്ററിന്റെയും ആഭിമുഖ്യത്തില്‍ 30 വനിതകള്‍ക്ക് ഏര്‍പ്പെടുത്തിയ ദശ ദിന സൗജന്യ യോഗ പരിശീലനം ആരംഭിച്ചു.

യോഗയുടെ പ്രചാരണം ബ്ലോക്ക് ഡിവിഷനിലെ എല്ലാ സ്‌കൂളിലും യോഗ ക്ലബ്, ഓരോ വീട്ടിലും ഒരാള്‍ യോഗ പരിശീലനം
എല്ലാവീട്ടിലും ബോധവത്കരണം തുടങ്ങിയവ നടപ്പാക്കാന്‍ പദ്ധതിയുണ്ട്. യോഗ പരിശീലനത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പ്രസിഡന്റ് പി ബാബു രാജ് നിര്‍വഹിച്ചു.

പ്രമുഖ യോഗ ആചാര്യനും സണ്‍ലൈഫ് ആശ്രമം ഡയറക്ടറുമായ കൃഷ്ണ കുമാര്‍ ക്ലാസ്സ് എടുത്തു. ജൂലായ് 1ന് കണ്ണന്‍ കടവ് ക്രസന്റ് കെട്ടിടത്തില്‍ വെച്ച് വനിതകള്‍ക്കുള്ള 10 ദിവസത്തെ സൗജന്യ യോഗ പരിശീലനം തുടങ്ങും.

ചടങ്ങില്‍ ബ്ലോക്ക് മെമ്പര്‍ എംപി മൊയ്തീന്‍ കോയ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ഷരീഫ് മാസ്റ്റര്‍, വാര്‍ഡ് കണ്‍വീനര്‍ ഏ.ടി ബിജു, വിനോദ് കാപ്പാട്, ആശാ ലത ടി.ദീപ, കെ.വി തല്‍ഹ എം.കെ എന്നിവര്‍ സംസാരിച്ചു.