പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി കൊയിലാണ്ടി നെസ്റ്റ് ഇന്റർനാഷണൽ അക്കാദമി ആൻഡ് റിസർച്ച് സെന്ററിലെ ഭിന്നശേഷി ദിനാഘോഷം


കൊയിലാണ്ടി: എന്‍.എസ്.എസ്‌ കൊയിലാണ്ടി ക്ലസ്റ്ററിന്റെ സഹകരണത്തോടെ നെസ്റ്റ് ഇന്റർനാഷണൽ അക്കാദമി ആൻഡ് റിസർച്ച് സെന്ററിൽ അന്താരാഷ്ട്ര ഭിന്നശേഷി ദിനം ആഘോഷിച്ചു. ഷോർട് ഫിലിം ഡയറക്ടർ ഷമിൽ രാജ്, എന്‍.എസ്.എസ്‌ കൊയിലാണ്ടി ക്ലസ്റ്റർ കോർഡിനേറ്റർ കെ.പി അനിൽകുമാർ എന്നിവർ മുഖ്യതിഥികൾ ആയിരുന്നു.

ജി.വി.എച്ച്.എസ്.എസ്‌ കൊയിലാണ്ടി, പന്തലായനി ഗേൾസ് സ്കൂൾ, ഗവണ്മെന്റ് മാപ്പിള എച്ച്.എസ്.എസ്‌ എന്നീ സ്‌കൂളുകളില്‍ നിന്നും നൂറോളം കുട്ടികള്‍ പരിപാടിയില്‍ പങ്കെടുത്തു. നെസ്റ്റ് ചെയർമാൻ അബ്ദുള്ള കരുവഞ്ചേരി സ്വാഗതം പറഞ്ഞു.

ചടങ്ങിൽ നെസ്റ്റ് ജനറൽ സെക്രട്ടറി യൂനുസ് ടി.കെ ഭിന്നശേഷി ദിന സന്ദേശം നൽകി. തുടർന്ന് നെസ്റ്റ് സ്പെഷ്യൽ സ്‌കൂളിലെ കുട്ടികളുടെയും എന്‍.എസ്.എസ്‌ വളണ്ടിയർമാരുടെയും വിവിധ കലാപരിപാടികള്‍ അരങ്ങേറി.