വാദ്യകലാകാരന്‍ കാഞ്ഞിലശ്ശേരി ഉപ്പിലാടത്ത് താഴെക്കുനി ഗോപാലകൃഷ്ണന്‍ അന്തരിച്ചു


Advertisement

ചേമഞ്ചേരി: വാദ്യകലാകാരന്‍ കാഞ്ഞിലശ്ശേരി ഗോപാലകൃഷ്ണന്‍ അന്തരിച്ചു. അറുപത്തിയാറ് വയസായിരുന്നു. വടക്കേ മലബാറിലെ സുപ്രസിദ്ധ ഇലത്താളം പ്രമാണക്കാരനായിരുന്നു.

Advertisement

വാദ്യ കലാകാരന്മാരായ പല്ലാവൂര്‍ അപ്പുമാരാര്‍, പെരുമനം കുട്ടന്മാരാര്‍, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍, നടന്‍ ജയറാം, കോണ്ടംവള്ളി കുഞ്ഞിക്കൃഷ്ണമാരാര്‍ തൃക്കുറ്റിശ്ശേരി ശിവശങ്കര മാരാര്‍ എന്നിവരോടൊപ്പം പാണ്ടിമേളത്തിന് മലബാറിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങള്‍ ആയ പിഷാരികാവ്, കോഴിക്കോട് തളി, വളയനാട് ഭഗവതി ക്ഷേത്രം, കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രം, ലോകനാര്‍കാവ് ക്ഷേത്രം, കീഴൂര്‍ ശിവക്ഷേത്രം, പൊയില്‍ക്കാവ് ക്ഷേത്രം, കീഴൂര്‍ ശിവക്ഷേത്രം, പൊയില്‍ക്കാവ് ദേവീക്ഷേത്രം എന്നിവിടങ്ങളില്‍ ഇലത്താളത്തിന് പ്രമാണം വഹിച്ചിട്ടുണ്ട്.

Advertisement

ഭാര്യ: വിമല. മക്കള്‍: ഗോപിക, ഗോപേഷ്. മരുമകന്‍: സുധീപ്.

Advertisement

ശവസംസ്‌കാരം 12 മണിക്ക് വീട്ടുവളപ്പില്‍ നടക്കും.