പുറക്കാമലയിൽ മൈനിങ് ജിയോളജി ജില്ലാ മിനറൽ സ്ക്വാഡിന്റെ പരിശോധന
മേപ്പയൂർ: മേപ്പയുർ, ചെറുവണ്ണൂർ പഞ്ചായത്തുകളിൽ വ്യാപിച്ചു കിടക്കുന്ന അതീവ പരിസ്ഥിതി പ്രാധാന്യമുള്ള പുറക്കാമലയിൽ മൈനിങ് ജിയോളജി ജില്ലാ മിനറൽ സ്ക്വാഡ് പരിശോധന നടത്തി. ഉദ്യോഗസ്ഥര്‍ പ്രദേശവാസികളുമായി സംസാരിച്ചു. ജൈവവൈവിധ്യങ്ങളുടെ കലവറയായ പുറക്കാമലയിൽ ഖനനം നടന്നാൽ താഴ്‌വാരത്തെ നിരവധി വരുന്ന കുടുംബങ്ങൾ ദുരിതത്തിലാകുമെന്നും ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാകുമെന്നും നാട്ടുകാർ പറഞ്ഞു.
പ്രദേശവാസികളെ ദുരിതത്തിലാക്കുന്ന ക്വാറി പ്രവർത്തനങ്ങൾക്ക് അനുമതി നൽകരുതെന്ന് പ്രദേശവാസികൾ ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരോട് പറഞ്ഞു. പുറക്കാമലയില്‍ നടത്തുന്ന കരുങ്കല്‍ ഖനനത്തിനെതിരെ വര്‍ഷങ്ങളായി പ്രതിഷേധം ശക്തമാണ്.
നിരവധി തവണ മേപ്പയ്യൂര്‍ പഞ്ചായത്തില്‍ നിന്ന് അനുമതി നിഷേധിക്കപ്പെട്ട ശേഷം ഹൈക്കോടതിയില്‍ നിന്ന് പ്രത്യേക ഉത്തരവ് നേടിയാണ് ക്വാറി പ്രവര്‍ത്തനം ആരംഭിച്ചത്. ക്വാറി പ്രവര്‍ത്തകരും ജനങ്ങളും തമ്മില്‍ വാക്കേറ്റവും പതിവായിരുന്നു.
Description: Inspection by the Mining Geology District Mineral Squad in Purakamala