ത്രിവർണ്ണ പതാക പാറിപറക്കുകയാണ്, ത്യാഗത്തിന്റെയും പോരാട്ടത്തിന്റെയും കഥകൾ വിളിച്ചോതിക്കൊണ്ട്; ഇന്ത്യ സ്വാതന്ത്ര്യത്തിലേക്കും ജീവിതത്തിലേക്കും ഉണര്‍ന്നെഴുന്നേറ്റതിന്റെ 75 വർഷങ്ങൾ
കൊയിലാണ്ടി: ധീരന്മാരായ മുൻഗാമികളുടെ ആത്മസമർപ്പണത്തിന്റെയും പോരാട്ട വീര്യത്തിന്റെയും ഫലമായി രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ എഴുപത്തിയഞ്ച് വർഷങ്ങൾ പിന്നിടുമ്പോൾ അഭിമാനിക്കാം ഓരോ ഇന്ത്യക്കാർക്കും. രണ്ട് നൂറ്റാണ്ട് നീണ്ട സാമ്രാജ്യത്വ ഭരണത്തിന്റെ കീഴില്‍ നിന്ന് എണ്ണമറ്റ ത്യാഗങ്ങള്‍ക്കും പോരാട്ടങ്ങള്‍ക്കും ഒടുവിലാണ് 1947 ആഗസ്റ്റ് 15 ന് രാജ്യം സ്വാതന്ത്ര്യം നേടിയത്.
അര്‍ദ്ധരാത്രിയില്‍, ലോകം ഉറങ്ങുമ്പോള്‍, ഇന്ത്യ സ്വാതന്ത്ര്യത്തിലേക്കും ജീവിതത്തിലേക്കും ഉണര്‍ന്നെഴുന്നേറ്റു എന്നാണ് ‘1947 ഓഗസ്റ്റ് 14 അര്‍ദ്ധരാത്രിയില്‍ നെഹ്റു ഭരണഘടനാ അസംബ്ലിയില്‍ നടത്തിയ ചരിത്രപ്രസംഗത്തില്‍ പറഞ്ഞത്.
ബ്രിട്ടീഷുകാര്‍ക്കെതിരായ പ്രക്ഷോഭങ്ങളില്‍ നിരവധി സ്ത്രീകളും purushanmarum അഭിമാനത്തോടെ നാടിനായി ജീവന്‍ വെടിയുകയുണ്ടായി. അവരുടെ സഹനവും ചെറുത്തുനില്‍പ്പും ജീവത്യാഗവും ആണ് ഈസ്റ്റ് ഇന്ത്യ കമ്പനിയെ നമ്മുടെ മാതൃഭൂമിയില്‍ നിന്ന് വിജയകരമായി പുറത്താക്കാന്‍ കഴിഞ്ഞു.
രാജ്യം പുരോഗതിയുടെ പടവുകൾ ഓരോന്നായി കയറുമ്പോഴും നാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോഴും ഓർക്കാം മുൻഗാമികൾ നേടി തന്ന സ്വാതന്ത്ര്യത്തിന്റെ വില, പ്രവർത്തിക്കാം ഒത്തൊരുമയോടെ നാളെയുടെ ഇനിയും മികവാർന്ന ഇന്ത്യക്കായി.
കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിന്റെ എല്ലാ വായനക്കാർക്കും ഞങ്ങളുടെ സ്വാതന്ത്ര്യ ദിന ആശംസകൾ.