നിങ്ങളെടുക്കുന്ന സിം കാർഡിന് എവിടെയൊക്കെ നെറ്റ് വർക്ക് ഉണ്ടെന്ന് ഇനി പരിശോധിക്കാൻ എളുപ്പം; നെറ്റ് വർക്ക് കവറേജ് മാപ്പ് പുറത്തുവിട്ട് ഇന്ത്യയിലെ ടെലികോം സേവനദാതാക്കൾ


Advertisement

ദില്ലി: പുതിയൊരു സിം കണക്ഷൻ സ്വീകരിക്കുമ്പോഴോ നമ്മൾ ഉള്ളിടടത്തും മറ്റും മികച്ച നെറ്റ്വർക്ക് ലഭ്യത ഉണ്ടോ എന്ന് ഉറപ്പുവരുത്തലാണ്. ഇക്കാര്യത്തിൽ സുതാര്യത ഉറപ്പുവരുത്താൻ സ്വന്തം നെറ്റ് വർക്ക് കവറേജ് മാപ്പ് പുറത്തുവിട്ടിരിക്കുകയാണ് ഇന്ത്യയിലെ ടെലികോം സേവനദാതാക്കൾ. ഓരോ സേവനദാതാക്കളുടേയും ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഈ മാപ്പ് പരിശോധിക്കാം. ബിഎസ്എൻഎൽ മാപ്പ് bsnl.co.in/coveragemap എന്ന യുആർഎല്ലിൽ ലഭ്യമാണ്. മൊബൈൽ കണക്ഷൻ എടുക്കുന്നതിന് മുമ്പ് നിങ്ങളുടെ പ്രദേശത്ത് ഏതെല്ലാം കമ്പനികളുടെ നെറ്റ്‌വർക്ക് ലഭ്യമാണെന്ന് പരിശോധിച്ചറിയാൻ ഈ സംവിധാനത്തിലൂടെ സാധിക്കും.

Advertisement

2024 ഓഗസ്റ്റ് രണ്ടിന് പുറത്തിറക്കിയ ട്രായിയുടെ പുതുക്കിയ സേവന നിലവാര നിയന്ത്രണങ്ങൾ അടിസ്ഥാനമാക്കിയാണ് മാപ്പ് പുറത്ത് വിട്ടത്. 2024 ഒക്ടോബർ ഒന്ന് മുതൽ നിലവിൽ വന്ന ഈ മാർഗനിർദേശങ്ങൾ അനുസരിച്ച് രാജ്യത്തെ ടെലികോം സേവനദാതാക്കളെല്ലാം അവർ സേവനം നൽകുന്ന മേഖലകളിലെ 2ജി, 3ജി, 4ജി, 5ജി നെറ്റ് വർക്ക് ലഭ്യത വ്യക്തമാക്കുന്ന മാപ്പ് പുറത്തുവിടണം. ഇത് നടപ്പാക്കാൻ 2025 ഏപ്രിൽ ഒന്ന് വരെയാണ് സമയം നൽകിയിരുന്നത്. ഇതനുസരിച്ച് ഭാരതി എയർടെൽ, റിലയൻസ് ജിയോ, വോഡഫോൺ ഐഡിയ തുടങ്ങിയ ടെലികോം സേവനദാതാക്കൾ നെറ്റ് വർക്ക് കവറേജ് മാപ്പ് പുറത്തുവിട്ടിട്ടുണ്ട്.

Advertisement

ടെലികോം സേവനദാതാക്കളുടെ നെറ്റ്വർക്ക് ലഭ്യത പരിശോധിക്കാം

BSNL coverage map- https://bsnl.co.in/coveragemap
Airtel – https://www.airtel.in/wirelesscoverage/
Jio – https://www.jio.com/selfcare/coverage-map/
Vi- https://www.myvi.in/vicoverage/

Advertisement