ഇന്ത്യന്‍ ഭരണഘടനയും ജനാധിപത്യവും; ചര്‍ച്ച സംഘടിപ്പിച്ച് തിരുവങ്ങൂരിലെ സൈരി ഗ്രന്ഥശാല
തിരുവങ്ങൂര്‍: സൈരി ഗ്രന്ഥശാല ഇന്ത്യന്‍ഭരണഘടനയും ജനാധിപത്യവും എന്ന വിഷയത്തില്‍ ചര്‍ച്ച സംഘടിപ്പിച്ചു. ചേമഞ്ചേരി പഞ്ചായത്ത് വികസന സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സന്ധ്യ എം.പി.ഉദ്ഘാടനം ചെയ്തു. എഴുത്തുകാരനും ലൈബ്രറി പ്രവര്‍ത്തകനുമായ എ. സുരേഷ് വിഷയം അവതരിപ്പിച്ചു.
നേതൃസമിതി കണ്‍വീനര്‍ കെ.വി.സന്തോഷ്, പി.കെ.ശശികുമാര്‍, കെ.രഘുമാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. പി.കെ.ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ എം.ബാലകൃഷ്ണന്‍ സ്വാഗതവും ഉണ്ണി മാടഞ്ചേരി നന്ദിയും പറഞ്ഞു.