സി.സി.ടി.വി ചതിച്ചാശാനേ! കോഴിക്കോട് മലബാര്‍ ഗോള്‍ഡിൽ നിന്ന് സ്വർണ്ണമാല മോഷ്ടിച്ച യുവാവ്‌ പിടിയിൽ


Advertisement

കോഴിക്കോട്: മലബാര്‍ ഗോള്‍ഡ് ആന്റ്‌ ഡയമണ്ട്സിന്റെ കോഴിക്കോട് ബാങ്ക് റോഡ് ഷോറൂമില്‍ നിന്ന് സ്വർണ്ണമാല മോഷ്ടിച്ച പ്രതി പിടിയിൽ. മലപ്പുറം പെരിന്തൽമണ്ണ ആനമങ്ങാട് സ്വദേശി മുഹമ്മദ് ജാബിർ (28) ആണ് പിടിയിലായത്. ഇന്ന് പുലർച്ചെ പെരിന്തൽമണ്ണയിൽ വെച്ചാണ് പ്രതിയെ നടക്കാവ് പൊലീസ് പിടികൂടിയത്.

Advertisement

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടക്കാവ് പൊലീസ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ഇന്നലെ രാവിലെ പത്തേ മുക്കാലോടെയാണ് പ്രതി സ്വര്‍ണ്ണം വാങ്ങാനെന്ന വ്യാജേന എത്തി ആറരപ്പവൻ തൂക്കം വരുന്ന മാല മോഷ്ടിച്ചത്‌.

Advertisement

മൂന്ന് മാല ഇഷ്ടപ്പെട്ടെന്നും മാറ്റിവെക്കണമെന്നും യുവാവ് ആവശ്യപ്പെടുകയും വീട്ടില്‍ നിന്ന് ആളെ കൂട്ടി വന്ന് വാങ്ങാമെന്ന് പറഞ്ഞ്‌ ജീവനക്കാരന്‍ കാണാതെ മാല കൈക്കലാക്കി ഷോറൂമില്‍ നിന്ന് പോവുകയായിരുന്നു.

Advertisement

Description: Incident of theft of gold necklace from Malabar Gold in Kozhikode; The young man is under arrest