വടകര ആയഞ്ചേരിയില്‍ വീടിനുള്ളിലെ ഫ്രിജ് പൊട്ടിത്തെറിച്ചു; രണ്ടു ലക്ഷത്തോളം രൂപയുടെ നഷ്ടം


വടകര: വീട്ടിനകത്തെ ഫ്രിജ് പൊട്ടിത്തെറിച്ച് നാശനഷ്ടം. ആയഞ്ചേരി കച്ചേരിപറമ്പ് ഒതയോത്ത് നാണുവിന്റെ വീട്ടിലെ ഫ്രിജാണ് പൊട്ടിത്തെറിച്ചത്. അടുക്കളയിലുള്ള ഗ്രൈന്‍ഡര്‍ ഉള്‍പ്പെടെ വീട്ടുപകരണങ്ങളും കത്തിനശിച്ചു.

രണ്ടു ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കരുതുന്നു. വീട്ടില്‍ ആളുകള്‍ ഇല്ലാതിരുന്ന സമയത്താണ് അപകടം നടന്നത്. വീട്ടുടമ തിരിച്ച് വീട്ടിലെത്തി വീട് തുറന്നപ്പോഴാണ് സംഭവം കാണുന്നത്. വീട് മുഴുവന്‍ പുകയായിരുന്നു. അപകടകാരണം വ്യക്തമല്ല.