അരിയും പഞ്ചസാരയും ഉള്‍പ്പെടെ 13 ഇനങ്ങള്‍; ആശ്രയവിഭാഗം അതിദരിദ്ര്യ വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങള്‍ക്കായി ഓണത്തിന് ആശ്രയമായി ഭക്ഷ്യ കിറ്റുകള്‍ നല്‍കി കൊയിലാണ്ടി നഗരസഭ


കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ നടപ്പുവാര്‍ഷിക പദ്ധതിയില്‍ ആശ്രയവിഭാഗം അതിദരിദ്ര്യ വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങള്‍ക്കായി ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തു. അരി, പഞ്ചസാര ,വെളിച്ചെണ്ണ, മുളകുപൊടി തുടങ്ങി പതിമൂന്ന് ഇനങ്ങള്‍ അടങ്ങിയ ഓണക്കിറ്റാണ് വിതരണം ചെയ്തത്. ഏകദേശം 500 ഓളം ആശ്രയവിഭാഗം, അതിദരിദ്ര്യ വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങള്‍ക്കാണ് ഭക്ഷ്യക്കിറ്റുകള്‍ നല്‍കുന്നത്.


ടൗണ്‍ ഹാളില്‍ നടന്ന വിതരണം നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. ഓണത്തിന് മുന്‍പായി എല്ലാ കുടുംബങ്ങള്‍ക്കും കിറ്റുകള്‍ വിതരണം ചെയ്യും. ഇവ കുടുംബങ്ങളുടെ സൗകര്യമനുസരിച്ച് വന്ന് കൈപ്പറ്റാവുന്നതാണ്. ചടങ്ങില്‍ ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ കെ.ഷിജു അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ പി. രത്‌നവല്ലി, കെ.കെ. വൈശാഖ്, വി.കെ. സുധാകരന്‍, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. മെമ്പര്‍ സെക്രട്ടറി വി.രമിത, പദ്ധതി വിശദീകരണം നടത്തി. സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ കെ.എ. ഇന്ദിര സ്വാഗതവും സി.ഡി.എസ്. അധ്യക്ഷ എം.പി. ഇന്ദുലേഖ നന്ദി പറഞ്ഞു.

Summary: In the current annual project of the Koyaladi Municipality, the dependent section has distributed food kits to the families belonging to the extreme poverty category.