അലക്കുന്നതിനിടെ ഓടി വന്ന് തല ചാക്കിട്ട് മൂടി; നാദാപുരത്ത് വയോധികയുടെ സ്വര്‍ണമാല കവര്‍ന്നു
നാദാപുരം: പുറമേരിയില്‍ വയോധികയുടെ തല ചാക്കിട്ട് മൂടി സ്വര്‍ണമാല കവര്‍ന്നു. പുറമേരി ടൗണിന് സമീപത്തെ കുന്നുമ്മല്‍ നാരായണിയുടെ മാലയാണ് കവര്‍ന്നത്.
രണ്ടു പവന്‍ വരുന്നതാണ് മാല. കഴിഞ്ഞ ദിവസം വൈകിട്ട് നാല് മണിയോടെയാണ് സംഭവം. വീടിന് പുറത്ത് അലക്കികൊണ്ടിരിക്കുയായിരുന്നു നാരായണി. ഇതിനിടെ തലയില്‍ പ്ലാസ്റ്റിക്ക് ചാക്കിട്ട് ഒരാള്‍ സ്വര്‍ണാല പൊട്ടിച്ചെടുക്കുകയായിരുന്നു.
നാരായണിയുടെ ശബ്ദം കേട്ടാണ് അയല്‍ക്കാര്‍ വിവരം അറിയിരുന്നുത്. ഈ സമയം വീട്ടിലുള്ളവര്‍ ഒരു കല്യാണത്തിനായി കല്ലേരിയില്‍ പോയതായിരുന്നു. നാരായണിയുടെ പരാതിയില്‍ നാദാപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.