വിവാഹമണ്ഡപത്തിലേക്ക് ഇറങ്ങാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി; പ്രതിശ്രുത വരന്‍ ജീവനൊടുക്കി
മലപ്പുറം: വിവാഹദിനത്തില്‍ മണ്ഡപത്തിലേക്ക് ഇറങ്ങാനിരിക്കെ പ്രതിശ്രുത വരന്‍ ആത്മഹത്യ ചെയ്തു. മലപ്പുറം കരിപ്പൂര്‍ കുമ്മണിപ്പറമ്പ് സ്വദേശി ജിബിന്‍ (30) ആണ് മരിച്ചത്. ശുചിമുറിയില്‍ കൈ ഞെരമ്പ് മുറിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ആത്മഹത്യയ്ക്കുള്ള കാരണം വ്യക്തമല്ല. മൃതദേഹം കൊണ്ടോട്ടി മേഴ്‌സി ആശുപത്രിയിലേക്ക് മാറ്റി. പ്രവാസിയായിരുന്നു ജിബിൻ വിവാഹത്തിന് വേണ്ടിയാണ് നാട്ടിലെത്തിയത്. ഇയാളുടെ ഫോണ്‍ കോള്‍ ഉള്‍പ്പടെയുള്ളവ പൊലീസ് പരിശോധിക്കുകയാണ്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
summary: in-malappuram-the-fiance-commited-suicide-on-the-day-of-wedding.