കണ്ണൂരിൽ കാട്ടുപന്നിയുടെ കുത്തേറ്റ് കർഷകന് ദാരുണാന്ത്യം


Advertisement

കണ്ണൂർ: പാനൂരിൽ കാട്ടുപന്നിയുടെ കുത്തേറ്റ് കർഷകൻ മരിച്ചു. മൊകേരി വള്ളിയായിയിലെ ശ്രീധരൻ എ.കെ(75)യാണ് മരിച്ചത്. പാട്യം പഞ്ചായത്തിലെ മുതിയങ്ങ വയലിലാണ് സംഭവം.

Advertisement

രാവിലെ ഒമ്പത് മണിയോടെ കൃഷിയിടത്തിൽ പോയതായിരുന്നു ശ്രീധരൻ. ഇതിനിടെയാണ് കാട്ടുപന്നിയുടെ അക്രമണമുണ്ടായത്‌. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചു. മൃതദേഹം തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്‌.

Advertisement
Advertisement

Description: In Kannur, a farmer died after being bitten by a wild boar