അംഗനവാടി, മേപ്പയ്യൂര്‍ ഗവ: ആയുര്‍വേദ ആശുപത്രി എന്നിവയ്ക്ക് സ്ഥലം വിട്ടുനല്‍കിയ മഹത്‌വ്യക്തിത്വം; പുലപ്രമേല്‍ ചാത്തുവിന്റെ 16ആം ഓര്‍മദിനത്തില്‍ അനുസ്മരിച്ച് താഴ്വാരം റസിഡന്‍സ് അസോസിയേഷന്‍
നരക്കോട്: പുലപ്രമേല്‍ ചാത്തുവിനെ അദ്ദേഹത്തിന്റെ 16ാം ചരമവാര്‍ഷിക ദിനത്തില്‍ താഴ്വാരം റസിഡന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ അനുസ്മരിച്ചു. അംഗന്‍വാടിക്കും മേപ്പയൂര്‍ പഞ്ചായത്ത് ഗവ. ആയുര്‍വേദ ആശുപത്രിക്കും പുലപ്രമേല്‍ ചാത്തു സ്ഥലം നല്‍കിയത് യോഗത്തില്‍ അനുസ്മരിച്ചു.
പ്രസിഡന്റ് സി.പി രാജീവന്‍ അധ്യക്ഷത വഹിച്ചു. രവീന്ദ്രന്‍ വള്ളില്‍ അനുസ്മരണ പ്രഭാഷണം നടത്തി. സി.പി ബാബു, എം.കെ ചന്ദ്രന്‍, എ.കെ ഗോപാലന്‍, ജിഷ കെ, രവീന്ദ്രന്‍ വൃന്ദാവനം, രമേശന്‍ പി,പി.എം ബാബു, കുഞ്ഞിരാമന്‍ പി, നാരായണന്‍ പി, എന്നിവര്‍ സംസാരിച്ചു.