ചങ്ങരോത്ത് പഞ്ചായത്തില്‍ വീട്ടുപറമ്പിലെ കിണര്‍ ഇടിഞ്ഞ് താഴ്ന്ന് കുഴിരൂപപ്പെട്ടു
ചങ്ങരോത്ത്: ചങ്ങരോത്ത് പഞ്ചായത്തില്‍ വീട്ടുപറമ്പിലെ കിണര്‍ ഇടിഞ്ഞ് സമാന്തരമായി കുഴിരൂപപ്പെട്ടു. വാര്‍ഡ് 12ല്‍ എടക്കൊടുമ്മല്‍ പൊക്കിയുടെ വീട്ടിലെ കിണറാണ് ഇടിഞ്ഞത്.
കിണര്‍ പൂര്‍ണമായി ഇടിഞ്ഞ് ഉപയോഗശൂന്യമായി. ഇന്നലെ വൈകുന്നേരം അഞ്ചുമണിക്കാണ് കൃത്യം നടന്നത്.
പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി, വാര്‍ഡ് മെമ്പര്‍ കെ.മുബഷിറ, പി.കെ.സുനന്ത്, വാര്‍ഡ് കണ്‍വീനര്‍ അഷ്‌റഫ് ഇല്ലത്ത്, മുനീര്‍.എ.കെ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. മുക്കാല്‍ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.