ബേപ്പൂരില്‍ ഐസ് പൊടിക്കുന്ന യന്ത്രത്തില്‍ കുടുങ്ങി യുവാവിന്റെ കൈപ്പത്തി തകര്‍ന്നു
ബേപ്പൂര്‍: ഐസ് പൊടിക്കുന്ന യന്ത്രത്തില്‍ കുടുങ്ങി യുവാവിന്റെ കൈപ്പത്തി തകര്‍ന്നു. നടുവട്ടം കയ്യടിത്തോട്, കയ്യിട വഴിയില്‍ ഷിജുവിന്റെ (42) വലതു കൈപ്പത്തിയാണ് തകര്‍ന്നത്. ഹാര്‍ബറിലെ പഴയ ലേലപ്പുരയില്‍ വച്ചാണ് സംഭവം.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച യുവാവിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ഐസ് കൊണ്ടുവന്ന വാഹനത്തില്‍ കയറാനായി ക്രഷറിന്റെ ഒരു ഭാഗത്ത് വലതുകൈ വച്ചപ്പോള്‍ അബദ്ധത്തില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന യന്ത്രത്തിലേക്ക് തെന്നി പോവുകയായിരുന്നു.
നാലു മാസം മുമ്പാണ് സി.ഐ.ടി.യുവില്‍ അംഗത്വമെടുത്ത് ഷിജു ഹാര്‍ബറില്‍ ജോലിക്ക് പ്രവേശിച്ചത്.