ആവളയില്‍ എഴുപതടിയോളം താഴ്ചയുള്ള കിണറ്റില്‍ ആട്ടിന്‍കുട്ടി വീണു; സുരക്ഷിതമായി പുറത്തെടുത്ത് അഗ്നിരക്ഷാ പ്രവര്‍ത്തകര്‍


ചെറുവണ്ണൂര്‍: ആവളയില്‍ എഴുപതടിയോളം താഴ്ചയുള്ള കിണറ്റില്‍ ആട്ടിന്‍കുട്ടി വീണു. പെരിങ്ങളത്ത് പൊയിലില്‍ വരിക്കോളിച്ചാലില്‍ റാബിയയുടെ വീട്ടുമുറ്റത്തെ കിണറിലാണ് ആട്ടിന്‍കുട്ടി വീണ്. മേയാന്‍ വിട്ടതിനിടയിലാണ് അബദ്ധവശാല്‍ കിണറിലകപ്പെട്ടതെന്ന് റാബിയ പറഞ്ഞു.

വിവരമറിയിച്ചതിനെ തുടര്‍ന്ന് പേരാമ്പ്ര അഗ്‌നിരക്ഷാനിലയത്തില്‍ നിന്ന് സ്റ്റേഷന്‍ ഓഫീസ്സര്‍ സി.പി.ഗിരീശന്റെയും, അസി.സ്റ്റേഷന്‍ ഓഫീസ്സര്‍ പി.സി.പ്രേമന്റെയും നേതൃത്ത്വത്തില്‍ ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസ്സര്‍ കെ.ശ്രീകാന്ത് കിണറിലിറങ്ങി ആട്ടിന്‍കുട്ടിയെ റെസ്‌ക്യൂനെറ്റില്‍ സുരക്ഷിതമായി പുറത്തെടുത്തു. പമ്പ് സെറ്റ് ചെയ്ത് വെള്ളമെടുക്കുന്ന കിണറായതിനാല്‍ ഓക്‌സിജന്‍ ലഭ്യത കുറഞ്ഞതും കിണറിന്റെ അടിഭാഗം റിംഗ് സെറ്റ് ചെയ്തിരുന്നതിനാലും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരുന്നു.

ഫയര്‍ ആന്റ് റെസ്‌ക്ക്യു ഓഫീസ്സര്‍മാരായ കെ.കെ.ഗിരീഷ്‌കുമാര്‍, പിയം വിജേഷ്, അശ്വിന്‍ ഗോവിന്ദ്, ഹോംഗാര്‍ഡ് എ.എം രാജീവന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.

Summary: In Avala the lamb fell into a well about seventy feet deep