സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം ഉടൻ നടപ്പിലാക്കുക: ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ.പ്രവീൺ കുമാർ
കൊയിലാണ്ടി: കേരളത്തിലെ സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണ നടപടികൾ ത്വരിതഗതിയിലാക്കി ഉടൻ സർക്കാർ ജീവനക്കാർക്ക് അനുവദിക്കണമെന്ന് ഡി.സി.സി പ്രസിഡണ്ട് അഡ്വ.കെ പ്രവീൺ കുമാർ. എൻ.ജി.ഒ അസോസിയേഷൻ കൊയിലാണ്ടി ബ്രാഞ്ച് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആനുകൂല്യങ്ങൾ നൽകാതെ ജീവനക്കാരെ പട്ടിണിക്കിടുന്ന നടപടിയിൽ നിന്നും സർക്കാർ പിൻമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എം.ഷാജി മനേഷ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ.പ്രദീപൻ മുഖ്യ പ്രഭാഷണം നടത്തി.
സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങളായ ബിനു കോറോത്ത്, എം.ഷിബു, സിജു കെ നായർ, ജില്ലാ സെക്രട്ടറി പ്രേംനാഥ് മംഗലശ്ശേരി, ജില്ലാ ട്രഷറർ വി.പി രജീഷ് കുമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.ദിനേശൻ, വി.പ്രതീഷ്, സുരേഷ് ബാബു ഇ, കന്മന മുരളിധരൻ, ഷാജീവ് കുമാർ എം, രഞ്ജിത്ത് ചേമ്പാല, എൻ.പി രഞ്ജിത്ത്, സന്തോഷ് കുനിയിൽ, പി.പി പ്രകാശൻ, രാജേഷ് കെ, ഷീബ എം, ഷിബു കുമാർ എം.എസ്, പ്രദീപ് സായിവേൽ, സുധിഷ് കുമാർ വി.കെ തുടങ്ങിയവർ സംസാരിച്ചു.