ദേശീയപാതയോരം കയ്യേറിയ അനധികൃത തെരുവ് കച്ചവടക്കാർക്കെതിരെ നടപടി ആരംഭിച്ച് കൊയിലാണ്ടി നഗരസഭ; പത്തോളം കടകൾ പൊളിച്ചുമാറ്റി


Advertisement

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ അനധികൃത തെരുവ് കച്ചവടക്കാരെ നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നീക്കം ചെയ്തു. കൊയിലാണ്ടി ദേശീയപാതയില്‍ സിവില്‍ സ്റ്റേഷന്‍ പരിസരത്തും ബോയ്‌സ് ഹൈസ്‌കൂള്‍ പരിസരത്തുമായി അനധികൃത തെരുവ് കച്ചവടം ചെയ്യുന്ന ഷെഡുകളും ഒഴിഞ്ഞുകിടക്കുന്ന ഷെഡുകളുമാണ് നീക്കം ചെയ്തത്.

Advertisement

പൊതുജനങ്ങള്‍ക്കും വാഹന യാത്രക്കാര്‍ക്കും പ്രയാസമുണ്ടാക്കുന്ന തരത്തില്‍ കച്ചവടം നടത്തിയവരെയും ആരോഗ്യ പരിപാലന നിയമങ്ങള്‍ പാലിക്കാത്ത തരത്തില്‍ വൃത്തിഹീനമായി കച്ചവടം ചെയ്തവരെയുമാണ് ഒഴിപ്പിച്ചിട്ടുള്ളത്. ന്യൂനതകള്‍ കണ്ടെത്തിയ തെരുവ് കച്ചവടക്കാര്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു.

നഗരസഭ ക്ലീന്‍ സിറ്റി മാനേജര്‍ ഇ ബാബു സീനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ എ.പി സുരേഷ്, കെ റിഷാദ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ജമീഷ് മുഹമ്മദ്, ലിജോയി എല്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഒഴിപ്പിക്കല്‍ നടപടികള്‍ നടന്നത്.

Advertisement

വരുംദിവസങ്ങളിലും നഗരത്തില്‍ പരിശോധന നടത്തി നഗരസഭ ലൈസന്‍സോ തെരുവ് കച്ചവട കാര്‍ഡോ ഇല്ലാത്തവരെ കണ്ടെത്തി കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്ന് നഗരസഭ ക്ലീന്‍ സിറ്റി മാനേജര്‍ ഇ ബാബു അറിയിച്ചു.

Advertisement