അവധിക്കാല കോഴ്‌സാണോ അന്വേഷിക്കുന്നത്; ഐ.എച്ച്.ആര്‍.ഡി നാല് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു, വിശദാംശങ്ങള്‍ അറിയാം
കോഴിക്കോട്: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഐഎച്ച്ആര്‍ഡിയുടെ എക്സ്റ്റന്‍ഷന്‍ സെന്ററില്‍ രണ്ട് മാസം ദൈര്‍ഘ്യമുള്ള നാലുതരം അവധിക്കാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്എസ്എല്‍സി/പ്ലസ് ടു പരീക്ഷ എഴുതി നില്‍ക്കുന്നവര്‍ക്കും അതിനു മുകളില്‍ വിദ്യാഭ്യാസ യോഗ്യത ഉള്ളവര്‍ക്കും അപേക്ഷിക്കാം.
മലയാളം കമ്പ്യൂട്ടിംഗ് (എംഎസ് ഓഫീസ്), പൈതോണ്‍ പ്രോഗ്രാമിങ്, ഫ്രഞ്ച് എ ഐ, ഇന്റേണ്‍ഷിപ്പ് എന്നീ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 8547005090 എന്ന ഫോണ്‍നമ്പറില്‍ ബന്ധപ്പെടുക.