ഈ തണുപ്പുകാലത്ത് ചര്‍മ്മം വരണ്ടു പോവുന്നുണ്ടോ? ; ശ്രദ്ധിക്കേണ്ടത് ഇവയൊക്കെ


എല്ലാ മാസങ്ങളിലെ ചര്‍മ്മ സംരക്ഷണം പോലെ പോലെ ഈ തണുപ്പ് കാലത്തും ചര്‍മ്മ സംരക്ഷണം അനിവാര്യമാണ്. ചര്‍മ്മം പെട്ടെന്ന് വരണ്ടുപോകുന്നതാണ് എല്ലാവരുടെയും പ്രശ്‌നം. പെട്ടെന്ന് ചുളിയുകയും ചൊറിഞ്ഞ് പൊട്ടുകയും ചെയ്യുന്നു. എന്നാല്‍ വീട്ടില്‍ നിന്നും തന്നെ ചര്‍മ്മത്തെ പരിചരിക്കാന്‍ കഴിയുന്ന ലളിത മാര്‍ഗങ്ങളുണ്ട്.


പ്രകൃദി ദത്തമായ എണ്ണകള്‍ ഉപയോഗിക്കാം

ചര്‍മ്മം ചുളിയുന്നത് തടയാന്‍ ഏറെ ഉപയോരപ്പെടുന്ന ഒന്നാണ് എണ്ണകള്‍. വെളിച്ചെണ്ണ, മിനറല്‍ ഓയില്‍, അര്‍ഗന്‍ ഓയില്‍, വിറ്റാമിന്‍ ഇ, സീഡ് ഓയില്‍ തുടങ്ങിയ പ്രകൃതിദത്ത എണ്ണകളും ചര്‍മ്മത്തിലെ ജലാംശം നഷ്ടപ്പെടുന്നത് തടയാന്‍ വളരെയധികം സഹായിക്കും. എന്നാല്‍ എണ്ണകള്‍ മാത്രം ഉപയോഗിക്കാതിരിക്കുക. മുഖത്ത് ഉപയോഗിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

ശുദ്ധമായ തേങ്ങാപ്പാല്‍ മുഖത്തും ശരീരത്തിലും പുരട്ടുന്നത് ശരീരത്തിലെ ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കുന്നു. പ്രകൃദിദത്തമായതിനാല്‍ യാതൊരു പാര്‍ശ്വ ഫലങ്ങളും ഉണ്ടാവുന്നില്ല.

മോയ്ചറൈസ് ചെയ്യുക

സ്ഥിരമായി മോയ്‌സ്ച്ചറൈസറുകള്‍ ഉപയോഗിക്കുന്നത് ശരീരത്തിലെ ജലാംശത്തിന്റെ അളവ് നിലനിര്‍ത്താന്‍ സഹായിക്കുന്നു. ഓരോരുത്തരുടെയും സ്‌കിന്‍ ഏത് തരത്തില്‍ ഉളളവയാണെന്ന് മനസ്സിലാക്കി മോയ്ച്ചറൈസറുകള്‍ ഉപയോഗിക്കുന്നതാണ് ഫലപ്രദം. ഇത് മുഖക്കുരുവും ചര്‍മ്മത്തിലെ പാടുകളും ആകറ്റാന്‍ വലിയ തോതില്‍ സഹായിക്കുന്നു.


ദിവസവും സണ്‍സ്‌ക്രീന്‍ പുരട്ടുക

സൂര്യപ്രകാശത്തില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കാന്‍ ഏറ്റവും ഫലപ്രദമായ ഒന്നാണ് സണ്‍സ്‌ക്രീന്‍. തണുപ്പുകാലത്തും ഇത് നിര്‍ബന്ധമായും ഉപയോഗിക്കേണടതുണ്ട്. എസ്.പി.എഫ് കുറഞ്ഞത് 30 എങ്കിലുമുള്ള സണ്‍സ്‌ക്രീന്‍ തിരഞ്ഞെടുക്കാന്‍ ശ്രമിക്കണം. കെരാറ്റിന്‍, കൊളാജന്‍, എലാസ്റ്റിന്‍ തുടങ്ങി ചര്‍മ്മത്തിലെ പ്രോട്ടീനുകളെയും സണ്‍സ്‌ക്രീന്‍ സംരക്ഷിക്കുന്നു. [mid5]