ഇന്ന് മാസപ്പിറ കണ്ടാൽ നാളെ പെരുന്നാൾ; അവസാനവട്ട ഒരുക്കത്തില്‍ വിശ്വാസികള്‍


Advertisement

കോഴിക്കോട്: കേരള തീരത്ത് ഇന്ന് ഒരു മണിക്കൂർ നേരം ചന്ദ്രനെ കാണാൻ സാധ്യത ഉണ്ടെന്നും നാളെ പെരുന്നാൾ ആകാൻ സാധ്യത ഉണ്ടെന്നും മുജാഹിദ് നേതാവ് ഹുസൈൻ മടവൂർ. പെരുന്നാൾ സന്ദേശത്തിൽ വർധിക്കുന്ന ലഹരി ഉപയോഗത്തിനെതിരായ പ്രചാരണത്തിനും ഉപയോഗപ്പെടുത്തുമെന്നും വഖഫ് വിഷയം ഉന്നയിക്കുമെന്നും ഹുസൈൻ മടവൂർ പറഞ്ഞു.

Advertisement

വ്രതശുദ്ധിയുടെ റമസാൻ നാളുകൾ അവസാനിക്കാറായതോടെ പെരുന്നാളിനെ വരവേൽക്കാനുള്ള അവസാന വട്ട ഒരുക്കങ്ങളിലാണ് കേരളത്തിലെ വിശ്വാസികൾ. മൈലാഞ്ചിയിട്ടും പുത്തൻ ഉടുപ്പുകളണിഞ്ഞും ആഘോഷങ്ങൾക്കു പകിട്ടേകാൻ കാത്തിരിക്കുകയാണ് വിശ്വാസി സമൂഹം. പെരുന്നാളിന്റെ സന്തോഷ ദിവസം ആരും പട്ടിണി കിടക്കരുതെന്ന ലക്ഷ്യവുമായി ഫിത്ർ സകാത്ത് നൽകുന്ന ചടങ്ങും പെരുന്നാൾ രാവിന്റെ പ്രത്യേകതകളിലൊന്നാണ്.

Advertisement

അതേസമയം ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കുകയാണ്. ഒമാനിൽ മാസപ്പിറവി കാണാത്തതിനാൽ റമദാൻ 30 പൂർത്തിയാക്കി നാളെയാണ് ഈദുൽ ഫിത്തർ ആഘോഷം. കേരളത്തിൽ നിന്നുള്ള മതപണ്ഡിതരാണ് പലയിടത്തും മലയാളി സംഘടനകളുടെ ഈദ്ഗാഹുകൾക്ക് നേതൃത്വം നൽകുന്നത്.

Advertisement

Description: If the new moon is sighted today, Eid will be tomorrow