ചുവന്ന ചീര പ്രമേഹരോഗികള്‍ക്ക് നല്ലതോ? വിശദാംശങ്ങള്‍ അറിയാം


ഭക്ഷണ കാര്യത്തില്‍ പ്രമേഹ രോഗികള്‍ എറെ ശ്രദ്ധിക്കേണ്ടതുണ്ട്. ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കുക എന്നതാണ് പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങളിലൊന്ന് .

ഗ്ലൈസെമിക് ഇന്‍ഡക്‌സ് (glycemic index) കൂടിയ ഭക്ഷണങ്ങള്‍ പഞ്ചസാരയുടെ അളവിന പെട്ടെന്ന് ബാധിക്കുന്നു. പഞ്ചസാര,ഫ്രഞ്ച് ഫ്രൈസ്, ബിയര്‍, വൈറ്റ് റൈസ്,വൈറ്റ് ബ്രഡ് എന്നിവ ശരീരത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്നു.

ചുവന്ന ചീര ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് പ്രമേഹ രേഗികള്‍ക്ക് വളരെ നല്ലതാണ്. പോഷകങ്ങളുടെ കലവറയായ ചുവന്നചീരയില്‍ വൈറ്റമിനുകളുടെ ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്നു. അതിനാല്‍ ഇവ കൊളസ്‌ട്രോള്‍ കുറയ്ക്കുവാനും പ്രമേഹം നിയന്ത്രിക്കുവാനും സഹായിക്കുന്നു.

ഫൈബറിന്റെ അളവ് ധാരാളമുളളതിനാല്‍ രക്തത്തിലെ പഞ്ചസാരയുട അളവ് നിയന്തിക്കുകയും രക്തത്തിലേക്കുളള ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു.

കൂടാതെ ഇരുമ്പിന്റെ ഉറവിടം കൂടിയാണ് ചീര. ശരീരത്തിന്റെ ഉൗര്‍ജം നിലനിര്‍ത്താനും ചുന്നരക്താണുക്കളുടെ നിര്‍മ്മാണത്തിനും ഇത് ആവശ്യമാണ്.

വൈറ്റമിന്‍ സി അടങ്ങിയതിനാല്‍ രോഗ പ്രതിരോധ ശേഷിയും വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. കൂടാതെ വൈററമിന്‍ എ യും ചീരില്‍ അടങ്ങിയിട്ടുളളതിനാല്‍ കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. കൂടാതെ മറ്റു നിരവധി രോഗങ്ങളില്‍ നിന്നും സംരക്ഷിക്കുന്നു.[mid5]