മുടങ്ങിക്കിടക്കുന്ന ക്ഷേമനിധി പെന്‍ഷന്‍ തുക വിതരണം ചെയ്യുക; തൊഴിലുറപ്പ് തൊഴിലാളികളുടെ മിനിമം വേതനം 600 രൂപയാക്കി ഉയര്‍ത്തുക, വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊയിലാണ്ടി ഐ.എന്‍.ടി.യൂ.സി റീജിയണല്‍ സമ്മേളനം
കൊയിലാണ്ടി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊയിലാണ്ടിയില്‍ നടത്തിയ ഐ.എന്‍.ടി.യൂ.സി റീജിയണല്‍ സമ്മേളനം സമാപിച്ചു. തൊഴിലുറപ്പ് തൊഴിലാളികളുടെ മിനിമം വേതനം 600 ആക്കി ഉയര്‍ത്തുക, മുടങ്ങിക്കിടക്കുന്ന ക്ഷേമനിധി പെന്‍ഷന്‍ ഉടന്‍ വിതരണം ചെയ്യുക, തൊഴില്‍ ദിനം 200 ദിവസമാക്കി വര്‍ധിപ്പിക്കുക, തൊഴില്‍ സമയം നാല് മണി വരെയാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഐ എന്‍ ടി യൂ സി റീജിയണല്‍ സമ്മേളനം സംഘടിപ്പിച്ചത്.
കൂടാതെ കൊയിലാണ്ടി സിവില്‍ സപ്ലൈ ഡിപ്പോയില്‍ നിലവില്‍ ഭക്ഷ്യധാന്യങ്ങള്‍ വരാത്ത സാഹചര്യത്തില്‍ തൊഴിലാളികള്‍ക്ക് മിനിമം വേതനം ലഭിക്കാന്‍ സിവില്‍ സപ്ലൈ ഡിപ്പോ അധികൃതര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന്, ഐ.എന്‍.ടി.യൂ.സി ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടു.
ഐ.എന്‍.ടി.യൂ.സി ജില്ലാ പ്രസിഡണ്ട് കെ. രാജീവ് സമ്മേളമം ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി മെമ്പര്‍ മഠത്തില്‍ നാണു മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തി. പ്രസിഡണ്ട്, ടി.കെ നാരായണന്‍ അധ്യക്ഷത വഹിച്ചു.
ഡി.സി.സി. ജനറല്‍ സെക്രട്ടറിമാരായ, രാജേഷ് കീഴരുയൂര്‍, വി. പി. ഭാസ്‌കരന്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് മുരളി തോറോത്, മഹിളാ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡണ്ട്, മോളി പയ്യോളി, മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി സിന്ധു, വി.ടി. സുരേന്ദ്രന്‍, സബീഷ്, കുന്നങ്ങോതു, കെ.വി. ശിവാനന്ദന്‍, ഗോപാലന്‍ കാര്യാട്ട്, സുരേഷ് ബാബു മണമല്‍, മുതലായവര്‍ സമ്മേളനത്തില്‍ പ്രസംഗിച്ചു.