ഇന്ന് ലോക ഹൈപ്പര്‍ടെന്‍ഷന്‍ ദിനം: രക്തസമ്മര്‍ദ്ദം നിയന്ത്രിച്ചില്ലെങ്കില്‍ നിങ്ങളെ കാത്തിരിക്കുന്നത് ഈ ആറ് അപകടങ്ങള്‍



ലപ്പോഴും യഥാസമയം കണ്ടുപിടിക്കാതിരിക്കുന്നതും ചികിത്സ തേടാതിരിക്കുന്നതും മൂലം ആണ് ഉയര്‍ന്ന ബിപി അപകടകരമാകുന്നത്. നെഞ്ചുവേദന, തലവേദന, മൂക്കില്‍ നിന്ന് രക്തസ്രാവം ഉണ്ടാകുന്നത്, ശ്വസിക്കാന്‍ പ്രയാസമുണ്ടാകുക, മങ്ങിയ കാഴ്ച തുടങ്ങിയവയാണ് ഉയര്‍ന്ന ബിപിയുടെ പൊതുവേയുള്ള ലക്ഷണങ്ങള്‍.

അനിയന്ത്രിതമായ രക്തസമ്മര്‍ദ്ദം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിവെക്കാം. ആന്തരികാവയവങ്ങളെപ്പോലും തകരാറിലായേക്കാം. തലച്ചോറ്, ഹൃദയം, വൃക്കകള്‍, കണ്ണുകള്‍ എന്നിവയ്ക്ക് ഉയര്‍ന്ന ബി.പി പ്രശ്‌നങ്ങളുണ്ടാക്കാം. അത്തരത്തിലുള്ള ആറ് പ്രശ്‌നങ്ങള്‍ അറിയാം

1. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഹൃദയാഘാതത്തിനും സ്‌ട്രോക്കിനും വഴിവെക്കാം. ഉയര്‍ന്ന ബി.പി രക്തക്കുഴലുകള്‍ക്ക് കട്ടികൂടാനിടയാക്കുകയും ബ്ലോക്കുകള്‍ക്ക് വഴിവെക്കുകയും ചെയ്യും. ഇത് ചെറു രക്തക്കുഴലുകള്‍ പൊട്ടുന്നതിനും ബ്ലീഡിങ്ങിനും കാരണമാകുകയും സ്‌ട്രോക്കിന് വഴിവെക്കുകയും ചെയ്യും.

2. ഉയര്‍ന്ന ബി.പിയുള്ളവരില്‍ ഹൃദയാഘാതം പതിവാണ്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനെതിരെ ഹൃദയം ശക്തമായി രക്തം പമ്പു ചെയ്യേണ്ടിവരും. ഒരിക്കല്‍ ഹൃദയത്തിന് ഇത് കഴിയാതെ വരും. ഈ രക്തം ശ്വാസകോശത്തിലെത്തുകയും ശ്വസിക്കാന്‍ കഴിയാത്ത അവസ്ഥവരികയും ചെയ്യും.

3. നിങ്ങള്‍ക്ക് നെഞ്ചുവേദനയും ഹൃദയാഘാതവും അനുഭവപ്പെട്ടേക്കാം. രക്തക്കുഴലുകളിലെ തടസം കാരണം ഹൃദയത്തിന് രക്തം പമ്പു ചെയ്യാന്‍ കഴിയാതെ വരികയും ഹൃദയ മസിലുകള്‍ കട്ടികാരണം രക്തത്തിന്റെ ആവശ്യകത ഉയരുകയും ചെയ്യും.

4. കാഴ്ചപ്രശ്‌നങ്ങള്‍ പിടികൂടാനും സാധ്യത ഏറെയാണ്. നിങ്ങളുടെ കണ്ണില്‍ നിറയെ ചെറിയ ചെറിയ രക്തക്കുഴലുകളുണ്ട്. ഇവ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്താല്‍ എപ്പോള്‍ വേണമെങ്കിലും തകരാറിലായേക്കാം.

5. ലൈംഗികമായ പ്രശ്‌നങ്ങള്‍ക്കും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കാരണമാകാം. സ്ത്രീകളില്‍ ലൈംഗിക താല്‍പര്യം കുറയാനും പുരുഷന്മാരില്‍ ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്കും കാരണമാകാം.

6. പെരിഫറല്‍ ആര്‍ട്ടറി ഡിസീസിനും സാധ്യത ഏറെയാണ്. കാലുകള്‍, കൈകള്‍, വയറ്, തല എന്നിവിടങ്ങളിലെ ധമനികള്‍ ഇടുങ്ങുകയും വേദന, ക്ഷീണം എന്നിവയ്ക്ക് കാരണമാകുകയും ചെയ്യും. നിങ്ങള്‍ക്ക് പി.എ.ഡി ഉണ്ടെങ്കില്‍ ഹൃദയാഘാതത്തിനും സ്‌ട്രോക്കിനും സാധ്യത ഏറെയാണ്.