നാല്‍പ്പത്തിയഞ്ച് വര്‍ഷത്തെ ഓര്‍മകള്‍ പങ്കിട്ട് ചങ്ങാതിക്കൂട്ടം; ആവേശമായി പുളിയഞ്ചേരി യു.പി സ്കൂളിലെ 1978 – 79ലെ ഏഴാം ക്ലാസ് ബാച്ചിൻ്റെ ഒത്തുകൂടൽ
കൊയിലാണ്ടി: പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി പുളിയഞ്ചേരി യു.പി സ്കൂളിലെ 1978 – 79 ലെ ഏഴാം ക്ലാസ് ബാച്ചിൻ്റെ ഒത്തുകൂടൽ. കാപ്പാട് വാസ്കോഡ ഗാമ റിസോർട്ടിൽ നവംബര്‍ 3ന് രാവിലെ ചേര്‍ന്ന സംഗമത്തിന് ഗ്രൂപ്പ് പ്രസിഡണ്ട് ശ്രീധരൻ അധ്യക്ഷത വഹിച്ചു.
ഗംഗാധരൻ എം.വി സ്വാഗതവും സന്തോഷ് കുമാർ എ.ടി നന്ദിയും പറഞ്ഞു. സുരേഷ് എം.കെ റിപ്പോർട്ട് അവതരിപ്പിച്ചു. ബാലചന്ദ്രൻ. നാമംഗലത്ത്, ഹരിഷ് കുമാർ, സുരേഷ് കെ.കെ, പ്രീത, വിലാസിനി, സുവർണ എന്നിവർ ആശംസകൾ നേർന്നു.
തുടർന്ന് അംഗങ്ങൾ വിവിധകലാപരിപാടികൾ അവതരിപ്പിച്ചു. ഇത് നാലാംതവണയാണ് ഏഴാം ക്ലാസ് ബാച്ച് ഒത്തുകൂടുന്നത്. ഓര്‍മകള്‍ പങ്കുവെച്ചും വിശേഷങ്ങള്‍ പറഞ്ഞും 45 വർഷങ്ങൾ മുമ്പ് ഒന്നിച്ച് പഠിച്ച 45 പേരാണ് പരിപാടിയില്‍ പങ്കെടുത്തത്. വീണ്ടും അഞ്ചാമത്തെ ഒത്തു കൂടലിന് വരാമെന്ന് അറബിക്കടലിനെ സാക്ഷിയാക്കി പറഞ്ഞാണ് എല്ലാവരും വീടുകളിലേക്ക് മടങ്ങിയത്.
Description: Reunion of 7th Class Batch 1978-79 of UP School, Puliyancherry