വെള്ളയില്‍ ഹാര്‍ബറിന് സമീപം കടലില്‍ ചുഴലിക്കാറ്റ്; ബോട്ടുകളുടെ മേല്‍ക്കൂര തകര്‍ന്നു


Advertisement

കോഴിക്കോട്: വെള്ളയില്‍ ഹാര്‍ബറിന് സമീപം കടലില്‍ ഉണ്ടായ ചുഴലിക്കാറ്റില്‍ ബോട്ടുകള്‍ക്ക് നാശ നഷ്ടം. പതിനഞ്ച് മിനുറ്റോളമാണ് ചുഴലിക്കാറ്റ് വീശിയത്. ശക്തമായ കാറ്റിലും തിരമാലയിലും നാല് ബോട്ടുകളുടെ മേല്‍ക്കൂര തകര്‍ന്നു.

രാവിലെ പത്തര മണിയോടെയാണ് ചുഴലിക്കാറ്റ് വീശിയത്. ബോട്ടുകളില്‍ തൊഴിലാളികള്‍ ഇല്ലാതിരുന്നതിനാല്‍ വലിയ ദുരന്തം ഒഴിവായി.

മൂന്ന് ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായി മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു.

Advertisement
Advertisement
Advertisement