അവധി ദിനത്തിന്റെ മറവിൽ വയൽ നികത്താൻ ശ്രമം; ഇറക്കിയ മണ്ണ് തിരിച്ചെടുപ്പിച്ച് കൊയിലാണ്ടിയിലെ സ്പെഷ്യൽ സ്ക്വാഡ്, ടിപ്പറുകളും മണ്ണ് മാന്തിയന്ത്രവും പിടിച്ചെടുത്തു


കൊയിലാണ്ടി: അവധിദിവസങ്ങളുടെ മറവിൽ അനധീകൃതമായി വയൽ നികത്തുന്നതിനെതിരെ കർശന നടപടി സ്വീകരിച്ച് കൊയിലാണ്ടി താലൂക്ക് ഓഫീസ് അധീകൃതർ. തുറയൂർ വില്ലേജ് പരിധിയിൽ നിന്നും അനധികൃതമായി ഇറക്കിയമണ്ണ് എടുത്തു മാറ്റിച്ചു. നികത്തുന്നതിനായി വയലിൽ ഇറക്കിയ മണ്ണ് അതേ പോലെ തിരിച്ചെടുപ്പിക്കുകയായിരുന്നു. താലൂക്ക് ഓഫീസിൽ രൂപീകരിച്ച സ്കോഡിന്റെ നേതൃത്വത്തിലായിരുന്നു പ്രവർത്തനം.

അവധി ദിനങ്ങളിൽ അനധീകൃതമായി നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ സാധ്യത കണക്കിലെടുത്താണ് സ്ക്വാഡ് രൂപീകരിച്ചത്. അനധികൃതമായി കരിങ്കൽ കടത്തിയ രണ്ട് ടിപ്പറുകളും മണ്ണ് മാന്തിയന്ത്രവും സ്കോഡ് പിടിച്ചെടുത്തിട്ടുണ്ട്. സ്ക്വാഡ് ലീഡർ വി ജി ശ്രീജിത്ത്, എം ഷാജി മനേഷ്, പി എം വിജയൻ, കെ നിജിൽ രാജ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.

Summary: The special squad at Koyilandy recovered the dumped soil