മുട്ടയില്ലാതെ തന്നെ നല്ല അടിപൊളി മയൊണൈസ് തയ്യാറാക്കണോ? റസിപ്പിയിതാ…


യ്യാറാക്കിവെച്ചാല്‍ എളുപ്പം കേടുവരുന്ന ഒന്നാണ് മയൊണൈസ്. അതിന്റെ പ്രധാന കാരണം അതിലെ ചേരുവയായ പച്ചമുട്ടയാണ്. ഹോട്ടലുകളില്‍ നിന്നും മറ്റും കഴിക്കുന്ന കേടുവന്ന മയൊണൈസ് ഭക്ഷ്യവിഷബാധ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരമാകാറുണ്ട്. ഈ സാഹചര്യത്തില്‍ ഹോട്ടലുകളില്‍ മയൊണൈസ് ഉണ്ടാക്കാന്‍ പച്ചമുട്ട ഉപയോഗിക്കാന്‍ പാടില്ലെന്ന് കഴിഞ്ഞദിവസം സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. അപ്പോള്‍ മയൊണൈസ് എങ്ങനെയുണ്ടാക്കാം എന്ന സംശയം ചിലര്‍ക്കെങ്കിലും ഉണ്ടാകും. അത്തരം ആളുകള്‍ക്ക് പിന്തുടരാന്‍ പറ്റിയ ഒരു റസിപ്പി പരിചയപ്പെടുത്തുകയാണിവിടെ.

ആവശ്യമായ ചേരുവകള്‍:
പാല്‍- കാല്‍കപ്പ്
വിനാഗിരി- ഒരു ടീസ്പൂണ്‍
ഉപ്പ്-രണ്ട് നുള്ള്
പഞ്ചസാര-അരടീസ്പൂണ്‍
ഓയില്‍-അരക്കപ്പ്

തയ്യാറാക്കുന്നവിധം:

മിക്‌സിയുടെ ചെറിയ ജാര്‍ വൃത്തിയാക്കിയെടുക്കുക. ശേഷം പാലൊഴിക്കുക. ഇതിലേക്ക് വിനാഗിരിയും ഉപ്പും പഞ്ചസാരയും ചേര്‍ക്കുക. ചെറുതായൊന്ന് ഇളക്കുക. ശേഷം കാല്‍കപ്പ് ഓയില്‍ ചേര്‍ക്കാം. മിക്‌സി ഓണ്‍ ആക്കി ബ്ലന്റ് ചെയ്യുക. കാല്‍കപ്പ് ഓയില്‍ കൂടി ചേര്‍ത്തശേഷം വീണ്ടും ബ്ലന്റ് ചെയ്യൂ. നല്ല തിക്കായ മയൊണൈസ് റെഡി.

Summary: how to make eggless veg Mayonnaise