ഉള്ളിയേരിയില്‍ വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവം; മരണത്തിനുത്തരവാദികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിഷേധ റാലി സംഘടിപ്പിച്ച് ജനകീയ മുന്നണി


ഉള്ള്യേരി: പാലോറ കാവോട്ട് വീട്ടമ്മയായ ഷൈജിയുടെ മരണത്തിനുത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജനകീയ പ്രതിഷേധ മുന്നണി പ്രതിഷേധ റാലി നടത്തി. ഉള്ള്യേരി പാലോറ കാവോട്ട് ഷൈജി (42 )യാണ് ഇക്കഴിഞ്ഞ ജൂണ്‍ 19 ന് പുലര്‍ച്ചെ വീടിന് സമീപം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മകള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.

നാലാം വാര്‍ഡ് കേന്ദ്രീകരിച്ച് ജനകീയ പ്രതിഷേധ മുന്നണി നടത്തിയ റാലിയില്‍ നിരവധി പേര്‍ പങ്കെടുത്തു. എ.കെ. മണി, ഷാജി പുതിയോട്ടില്‍, നടുക്കണ്ടി ഭാസ്‌ക്കരന്‍, ടി.കെ. ശകുന്തള, ഹസന്‍കോയ, എന്‍.കെ.രാജന്‍, ചാലില്‍ ശശി, എന്‍.എം പ്രഭാകരന്‍ നേതൃത്വം നല്‍കി.

വീടിന് സമീപത്തെ കുടുംബം ഫോട്ടോ കാണിച്ച് മക്കളെ ഭീഷണിപ്പെടുത്തി; ഉള്ള്യേരി സ്വദേശിനിയുടെ ആത്മഹത്യയില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ക്കെതിരെ മകളുടെ പരാതി