ജില്ലയിലെ സര്‍ക്കാര്‍ ഹോമിയോ ഡിസ്‌പെന്‍സറികളില്‍ ഹോമിയോ ഫാര്‍മസിസ്റ്റ് ഒഴിവ്; വിശദമായി അറിയാം


കോഴിക്കോട്: ജില്ലയിലെ സര്‍ക്കാര്‍ ഹോമിയോ ഡിസ്‌പെന്‍സറികളിലെ താത്കാലിക ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. ഹോമിയോ നഴ്‌സ് കം ഫാര്‍മസിസ്റ്റ്/സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഫാര്‍മസി കോഴ്സ് പാസ്സായവരായിരിക്കണം.

താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി 15ന് രാവിലെ 10 മണിക്ക് കൂടിക്കാഴ്ച്ചക്കായി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ഹോമിയോ) ഹാജരാകണം. യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍ രേഖകളും, പരിചയ സര്‍ട്ടിഫിക്കറ്റും, പകര്‍പ്പും അഭിമുഖ സമയത്ത് ഹാജരാക്കണം. കോഴിക്കോട് ജില്ലയില്‍ നിന്നുളളവര്‍ക്ക് മുന്‍ഗണന. ഫോണ്‍ : 0495 2371748.