കൽപറ്റയിൽ ഹോമിയോ ഡോക്ടർ കിണറ്റിനുള്ളിൽ മരിച്ച നിലയിൽ


വയനാട്: കല്‍പറ്റയില്‍ ഹോമിയോ ഡോക്ടറെ കിണറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എമിലി സ്വദേശി മാജിത ഫര്‍സാനയെയാണ്(34) മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്നലെ ഉച്ച മുതല്‍ ഇവരെ കാണാനില്ലായിരുന്നു. തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് വീടിന് സമീപത്തെ കിണറ്റില്‍ നിന്ന് രാവിലെയോടെ മൃതദേഹം കണ്ടെത്തിയത്.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ കല്‍പറ്റ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്‌. ഭര്‍ത്താവ്: കായിക്കര സലീം.