എട്ടാം ക്ലാസ് വിദ്യാർത്ഥിയുടെ അകാല വിയോഗം; തിക്കോടിയൻ സ്മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിന് നാളെ അവധി


കൊയിലാണ്ടി: തിക്കോടിയൻ സ്മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂളിന് നാളെ (ജൂലൈ 23 ശനി) അവധി പ്രഖ്യാപിച്ചു. സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി കാർത്തിക് എം.സിയുടെ അകാല നിര്യാണത്തെ തുടർന്നാണ് നാളെ അവധിയെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

എസ്.എസ്.എൽ.സി, ഹയർ സെക്കണ്ടറി വിദ്യാർത്ഥികളുടെ അനുമോദന പരിപാടി മറ്റൊരു ദിവസത്തേക്ക് മാറ്റി വെച്ചതായും അറിയിച്ചിട്ടുണ്ട്.