പലനാടുകളും ചരിത്രവും തേടി കോക്കല്ലൂര്‍ ഗവ: ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ചരിത്രവിഭാഗം അധ്യാപകന്‍; അഖിലകേരളം സൈക്കിള്‍ യാത്രയ്ക്ക് തുടക്കം


ബാലുശ്ശേരി: അഖിലകേരള സൈക്കിള്‍ യാത്രയ്‌ക്കൊരുങ്ങി കോക്കല്ലൂര്‍ ഗവ: ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഹയര്‍ സെക്കന്ററി ചരിത്രാധ്യാപകന്‍ അഭിലാഷ് പുത്തഞ്ചേരി. പല ഘട്ടങ്ങളിലായി കേരളത്തിലെ വിവിധ ജില്ലകളില്‍ സൈക്കിളില്‍ യാത്ര ചെയ്ത് തിരിച്ചെത്തും. സൈക്കിള്‍ യാത്രയുടെ ഒന്നാം ഘട്ടം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ നിഷ. എന്‍.എം ഫ്‌ളാഗ് ഓഫ് ചെയ്തു.

വിവിധ പ്രദേശങ്ങളിലെ ചരിത്രം മനസ്സിലാക്കിയും ആളുകളുമായി ഇടപഴകിയും ആശയങ്ങള്‍ പങ്കിട്ടും നടത്തുന്ന യാത്രയാണിത്. യാത്ര വിജയകരമായി പൂര്‍ത്തിയാക്കി തിരിച്ചെത്തിയ ശേഷം യാത്രാനുഭവങ്ങള്‍ വിദ്യാലയത്തിലെ സഹപ്രവര്‍ത്തകരുമായും കുട്ടികളുമായും പങ്കുവയ്ക്കും. വരും ദിവസങ്ങളില്‍ പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം, കുഴല്‍മന്ദം, ചിറ്റൂര്‍ എന്നീ താലൂക്കുകളിലെ വിവിധ ഗ്രാമങ്ങള്‍ സന്ദര്‍ശിച്ച ശേഷം അദ്ദേഹം നാട്ടിലേക്ക് മടങ്ങും.