മണക്കുളങ്ങര ക്ഷേത്രത്തിലെ സംഭവത്തില്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ ടി.സി.ബിജുവിന്റെ പ്രസ്താവന ക്ഷേത്ര കമ്മറ്റിയെ രക്ഷപ്പെടുത്താന്‍; ആരോപണവുമായി ഹിന്ദു ഐക്യവേദി സംസ്ഥാന ഉപാധ്യക്ഷന്‍


കൊയിലാണ്ടി: കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തില്‍ ആനയിടഞ്ഞ് മൂന്ന് പേര്‍ മരിക്കാനിടയായ സംഭവത്തില്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ ടി.സി.ബിജുവിന്റെ പ്രസ്താവന ക്ഷേത്ര കമ്മറ്റിയെ രക്ഷപ്പെടുത്താന്‍ വേണ്ടി മാത്രമുള്ളതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ശശി കമ്മട്ടേരി ആരോപിച്ചു. കൃത്യമായ നിയമങ്ങള്‍ പാലിച്ചുകൊണ്ടാണ് ആനയെ എഴുന്നളളിച്ചതെന്നും കതിനവെടി മാത്രമാണ് ഉണ്ടായതെന്നുമുള്ള അദ്ദേഹത്തിന്റെ പ്രസ്താവന തീര്‍ത്തും രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം പറഞ്ഞു.

ഇടച്ചങ്ങല ഇടാതെയാണ് ആനയെ എഴുന്നള്ളിച്ചത്. ആനയില്‍ നിന്നും അകലം പാലിയ്ക്കാത പടക്കം പൊട്ടിക്കുകയും ചെയ്തു. ഇതിന് വനം വകുപ്പ് കേസെടുത്തിട്ടുമുണ്ട്. ക്ഷേത്ര കമ്മറ്റിയുടെ അനാസ്ഥയാണ് ഇത്തരമൊരു ദുരന്തത്തിന് കാരണമായത്. കാരണക്കാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണറുടെ പ്രസ്താവന വാസ്തവ വിരുദ്ധവും ക്ഷേത്ര കമ്മറ്റിയെ രക്ഷിക്കാന്‍ വേണ്ടിയുള്ളതുമാണെന്ന് അദ്ദേഹം ആരോപിച്ചു.

Summary: Hindu Aikyavedi State Vice President with allegations in manakulangara incident