നിയമസഭയുടെ അധികാരത്തിൽ ഇടപെടാനാവില്ല; തദ്ദേശ വാർഡ് വിഭജനം നിയമപരമെന്ന് ഹൈക്കോടതി


Advertisement

കൊച്ചി: സംസ്ഥാനത്ത് വാർഡ് പുനർവിഭജനത്തിന് കൈക്കൊണ്ട നടപടികൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ച്‌ ശരിവെച്ചു. എട്ട് നഗരസഭകളിലെയും ഒരു ഗ്രാമപഞ്ചായത്തിലെയും വാർഡ് പുനർ വിഭജനമാണ് ഡിവിഷൻ ബെഞ്ച് ശരിവെച്ചത്. 2011ലെ സെൻസസിൻ്റെ വെളിച്ചത്തിൽ 2015ൽ വാർഡ് പുനർവിഭജനം നടത്തിയ തദ്ദേശസ്ഥാപനങ്ങളിൽ ജനസംഖ്യാടിസ്ഥാനത്തിൽ വാർഡ് പുനർവിഭജനം നടത്താനാകില്ലെന്ന സിംഗിൾ ബെഞ്ച് വിധിക്കെതിരെ സർക്കാർ സമർപ്പിച്ച അപ്പീൽ ഹർജി അനുവദിച്ചാണ്‌ ഡിവിഷൻ ബെഞ്ചിന്റെ വിധി.

Advertisement

ജസ്റ്റിസ് എ മുഹമ്മദ് മുഷ്‌താഖ്, ജസ്റ്റിസ് പി കൃഷ്ണകുമാർ എന്നിവരാണ് വിധി പറഞ്ഞത്. വാർഡുകളുടെ എണ്ണം തീരുമാനിക്കുന്നത് നിയമസഭയുടെ അധികാരമാണ്. നിയമസഭയുടെ അധികാരത്തിൽ ഇടപെടാനാവില്ലെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു. അഡ്വക്കേറ്റ്‌ ജനറൽ കെ ഗോപാലകൃഷ്‌ണ കുറുപ്പ്‌, സ്പെഷ്യൽ ഗവ. പ്ലീഡർമാരായ കെ ആർ ദീപ, വി മനു എന്നിവർ സർക്കാരിനുവേണ്ടി ഹാജരായി.

Advertisement
Advertisement